July 18, 2026 |
Share on

പി.സി.ജോര്‍ജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ചയെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി.സി. ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായും അലോചിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും, മന്ത്രി കുഞ്ഞാലിക്കുട്ടിയുമായും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ചര്‍ച്ച നടത്തിയിരുന്നു. വ്യാഴാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം കെ.എം. മാണി യുഡിഎഫിനു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ തന്നെ മാറ്റാന്‍ കെഎം മാണിക്ക് […]

അഴിമുഖം പ്രതിനിധി

ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി.സി. ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വ്യാഴാഴ്ച ഉണ്ടാകുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാവരുമായും അലോചിച്ച ശേഷമാകും തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായും, മന്ത്രി കുഞ്ഞാലിക്കുട്ടിയുമായും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി ചര്‍ച്ച നടത്തിയിരുന്നു.

വ്യാഴാഴ്ചയ്ക്കകം തീരുമാനം ഉണ്ടാകണമെന്നും ഇല്ലാത്തപക്ഷം കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരുമെന്നും കഴിഞ്ഞ ദിവസം കെ.എം. മാണി യുഡിഎഫിനു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ തന്നെ മാറ്റാന്‍ കെഎം മാണിക്ക് അധികാരമില്ലെന്ന് പി.സി. ജോര്‍ജും തിരിച്ചടിച്ചു. യുഡിഎഫ് പറഞ്ഞാല്‍ കേള്‍ക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാണിക്ക് മനസ്സിലെ കളങ്കം മാറുന്നതിന് ഈസ്റ്റര്‍ കഴിയുന്നതുവരെ ജോര്‍ജ് സമയവുമനുവദിച്ചിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×