July 18, 2026 |
Share on

പെര്‍ഫ്യൂം സ്പെഷ്യലിസ്റ്റ് മോണിക്ക ഗുര്‍ദെ കൊല്ലപ്പെട്ട നിലയില്‍

അഴിമുഖം പ്രതിനിധി പ്രശസ്ത പെര്‍ഫ്യൂം സ്പെഷ്യലിസ്റ്റ് മോണിക്ക ഗുര്‍ദെ (39) കൊലചെയ്യപ്പെട്ട നിലയില്‍. ബലാത്സംഗത്തിന് ശേഷം വധിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഗോവയില്‍ പനജിക്ക് സമീപമുള്ള വാടക് ഫ്ലാറ്റിലായിരുന്നു കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വിവസ്ത്രയായ നിലയില്‍ കാലും കയ്യും കൂട്ടിക്കെട്ടിയ  നിലയിലായിരുന്നു ജഡം. വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിലെത്തിയ വേലക്കാരി വീട് തുറക്കാത്തത് കാരണം അയല്‍വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഗുര്‍ദെയുടെ സഹോദരന്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  ഫ്ലാറ്റിലേക്ക് ആക്രമിച്ച് കയറിയതിന്റെ തെളിവുകള്‍ ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് […]

അഴിമുഖം പ്രതിനിധി

പ്രശസ്ത പെര്‍ഫ്യൂം സ്പെഷ്യലിസ്റ്റ് മോണിക്ക ഗുര്‍ദെ (39) കൊലചെയ്യപ്പെട്ട നിലയില്‍. ബലാത്സംഗത്തിന് ശേഷം വധിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഗോവയില്‍ പനജിക്ക് സമീപമുള്ള വാടക് ഫ്ലാറ്റിലായിരുന്നു കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. വിവസ്ത്രയായ നിലയില്‍ കാലും കയ്യും കൂട്ടിക്കെട്ടിയ  നിലയിലായിരുന്നു ജഡം.

വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടിലെത്തിയ വേലക്കാരി വീട് തുറക്കാത്തത് കാരണം അയല്‍വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഗുര്‍ദെയുടെ സഹോദരന്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

ഫ്ലാറ്റിലേക്ക് ആക്രമിച്ച് കയറിയതിന്റെ തെളിവുകള്‍ ഒന്നുമില്ലെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ട് തന്നെ മോണിക്കയുടെ പരിചയക്കാര്‍ ആരെങ്കിലും ആയിരിക്കാം കൊല നടത്തിയത് എന്നു സംശയിക്കുന്നതായും ഡി ഐ ജി ഗുപത പറഞ്ഞു. 

ഫോട്ടോഗ്രാഫറായിരുന്ന മോണിക്ക ഗുര്‍ദെ സുഗന്ധ ദ്രവ്യ മേഖലയില്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളിലൂടെ പ്രശസ്തയായത്. സുഗന്ധത്തിന്റെ പ്രഥമ വനിത എന്നായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×