റഷ്യന്‍ വിമാനം തകര്‍ന്ന് വീണ് 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു

50 പേരുമായി പോയ റഷ്യന്‍ യാത്രാ വിമാനം ചൈന അതിര്‍ത്തിയോട് ചേര്‍ന്ന് തിങ്കളാഴ്ച റഷ്യയുടെ വിദൂര കിഴക്കന്‍ മേഖലയില്‍ തകര്‍ന്നു വീണതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തില്‍ നിന്നും ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ട്.

വിമാനം പറന്നുയരുന്നതിനിടെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടു, മിനിറ്റുകള്‍ക്ക് ശേഷം രക്ഷാപ്രവര്‍ത്തകര്‍ കത്തുന്ന വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി. അമൂര്‍ മേഖലയിലെ ടിന്‍ഡാ നഗരത്തില്‍ മോശം കാലാവസ്ഥയില്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ പൈലറ്റിന് പറ്റിയ പിഴവായിരിക്കാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സൈബീരിയ ആസ്ഥാനമായുള്ള അങ്കാറ എയര്‍ലൈന്‍സ് സര്‍വീസിന് കീഴിലെ എഎന്‍24 വിമാനം, ടിന്‍ഡാ വിമാനത്താവളത്തിലേക്ക് ഇറങ്ങാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതിന് ശേഷം രണ്ടാമത്തെ ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ റഡാറില്‍ നിന്ന് അപ്രത്യക്ഷമായതായി പ്രാദേശിക അടിയന്തര മന്ത്രാലയം പറയുന്നു.

പ്രാഥമിക വിവരങ്ങള്‍ പ്രകാരം അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 43 യാത്രക്കാരും ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ‘വിമാനത്തിനായി തിരച്ചില്‍ നടത്താന്‍ ആവശ്യമായ എല്ലാ സേനകളെയും സംവിധാനങ്ങളും ഒരുക്കിയതായി പ്രാദേശിക ഗവര്‍ണര്‍ വസിലി ഓര്‍ലോവ് ടെലിഗ്രാമില്‍ കുറിച്ചു. അതേസമയം, രാജ്യത്തെ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 40 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, സമാനസ്ഥലമായ അമുര്‍ മേഖലയില്‍ വെച്ച് റോബിന്‍സണ്‍ R66 ഹെലികോപ്റ്റര്‍ മൂന്ന് പേരുമായി പരീക്ഷണ പറക്കലിനിടെ കാണാതായിരുന്നു. ഈ പ്രദേശം മോസ്‌കോയില്‍ നിന്ന് ഏകദേശം 6,600 കിലോമീറ്റര്‍ കിഴക്കാണ് സ്ഥിതി ചെയ്യുന്നത്.plane crash in Russia; report says 50 people died 

Content Summary: plane crash in Russia; report says 50 people died

This post was last modified on July 24, 2025 2:16 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment