പോളണ്ട് തിരഞ്ഞെടുപ്പ്; വിജയമുറപ്പിച്ച് വലതുപക്ഷ നേതാവ് കരോൾ നവ്റോക്കി

വിജയം 50.89 ശതമാനം വോട്ടുകൾ നേടി

പോളണ്ട് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ വലതുപക്ഷ പാർട്ടിയായ ലോ ആൻഡ് ജസ്റ്റിസിന്റെ കരോൾ നവ്റോക്കിയ്ക്ക് വിജയം. റാഫാൽ ട്രാസാസ്കോവ്സ്കിയെ പരാജയപ്പെടുത്തിയാണ് വിജയം കൈവരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ നവ്റോക്കി 50.89 ശതമാനം വോട്ടുകൾ നേടിയതായാണ് റിപ്പോ‌‍ർട്ട്. ട്രാസാസ്കോവ്സ്കിയ്ക്ക് 49.15 ശതമാനം വോട്ടുകളും ലഭിച്ചു.

ഡൊണാൾഡ് ഡക്കിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് നവ്റോക്കിയുടെ വിജയം കനത്ത തിരിച്ചടിയായാണ് വിലയിരുത്തൽ. രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വം വർദ്ധിക്കാനും യൂറോപ്പ്യൻ യൂണിയനിൽ നിലവിൽ രാജ്യത്തിനുള്ള സ്ഥാനം സങ്കീർണമാക്കാനും ഈ തിരഞ്ഞെടുപ്പ് വിജയത്തിന് സാധ്യതയുള്ളതായാണ് നിരീക്ഷണങ്ങൾ. വോട്ടെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ട്രാസാസ്കോവ്സ്കിയ്ക്ക് ആയിരുന്നു വിജയസാധ്യത. 0.06 ശതമാനത്തിന്റെ നേരിയ വ്യത്യാസത്തിൽ ആയിരിക്കും റാഫാൽ ട്രാസാസ്കോവ്സ്കി വിജയിക്കുക എന്നായിരുന്നു പ്രവചനം. എന്നാൽ, തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്ന കടുത്ത ആത്മവിശ്വാസം നവ്റോക്കിയ്ക്ക് ഉണ്ടായിരുന്നു. നമ്മൾ ജയിക്കുകയും, പോളണ്ടിനെ വിജയിപ്പിക്കുകയും ചെയ്യും ഫലം വരുന്നിതിന്റെ തലേന്ന് രാത്രിയിൽ നവ്റോക്കി പറ‍ഞ്ഞ വാക്കുകളാണിത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉടനീളം പോളണ്ടിനെക്കുറിച്ചുള്ള വ്യത്യസ്ത കാഴ്ച്ചപ്പാടുകളാണ് ഇരുവരും പങ്കുവച്ചത്. വാർസോയിലെ യൂറോപ്യൻ അനുകൂല, പുരോ​ഗമന മേയറായ ട്രാസാസ്കോവ്സ്കി ​ഗർഭഛിദ്ര നിയമങ്ങൾ ഉദാരവൽക്കരിക്കുന്നതിനും എൽജിബിടിക്യു ദമ്പതികൾക്കായി സിവിൽ പങ്കാളിത്തം ഏർപ്പെടുത്തുന്നതിനും പ്രയത്നിച്ചിരുന്നു. അതേ സമയം ചരിത്രകാരനും മുൻ അമേച്വർ ബോക്സറുമായ നവ്റോക്കി ഈ നീക്കങ്ങളെ ശക്തമായി എതിർക്കുകയും അവ നടപ്പിലാക്കാനുള്ള ഏതൊരു നിയമത്തെയും വീറ്റോ ചെയ്യുമെന്നുമാണ് വ്യക്തമാക്കിയത്. പ്രസിഡൻഷ്യൽ വീറ്റോ അധികാരമാണ് മത്സരത്തിന്റെ ഫലത്തെ നിർണായകമാക്കുന്നത്. നിയമനിർമ്മാണത്തെ വീറ്റോ ചെയ്യാനുള്ള ​പ്രസിഡന്റിന്റെ കഴിവ് കണക്കിലെടുക്കുമ്പോൾ മത്സരത്തിന്റെ ഫലം രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയിൽ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാം.

രണ്ടാഴ്ച മുമ്പ് നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്കും അമ്പത് ശതമാനത്തിൽ കൂടുതൽ നേടാൻ കഴിയാതിരുന്നതാണ് രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നയിച്ച കാരണം. വിജയി ഒടുവിൽ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ആൻഡ്രേജ് ഡുഡയുടെ സ്ഥാനം ഏറ്റെടുക്കും. കാലാവധി പൂർത്തിയായ ശേഷം ഈ ഓഗസ്റ്റിലായിരിക്കും ആൻഡ്രേജ് ഡുഡ സ്ഥാനമൊഴിയുക. പോളണ്ടിൽ പ്രസിഡന്റിന്റെ സ്ഥാനം ആലങ്കാരികമാണെങ്കിലും വിദേശ പ്രതിരോധ നയങ്ങളിൽ പ്രസിഡന്റ് നിർണായക പങ്ക് വഹിക്കുന്നയാളാണ്. അതുപോലെ തന്നെ പുതിയ നിയമനിർമ്മാണത്തെ വീറ്റോ ചെയ്യാനുള്ള നിർണായക അധികാരവുമുണ്ട്. ടസ്കിന്റെ സർക്കാരിന് പാർലമെന്റിൽ 60 ശതമാനം ഭൂരിപക്ഷത്തോടെ മാത്രമേ ഇത് റദ്ദാക്കാൻ കഴിയൂ. അതിനാൽ, നവറോക്കിയുടെ വിജയം രാഷ്ട്രീയ പോളണ്ടിന്റെ രാഷ്ട്രീയത്തിൽ വളരെ പ്രധാനപ്പെട്ട ഒരു മാറ്റമായിരിക്കും.

This post was last modified on June 2, 2025 4:35 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment