UPDATES

വൈറല്‍

ഹലോ, അമേരിക്കന്‍ അംബാസഡറല്ലേ? ഞാന്‍ പോളണ്ടിലെ പ്രധാനമന്ത്രി; ബിനോമോയെക്കുറിച്ച് എന്താ അഭിപ്രായം? (ഓഡിയോ)

ഈ രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ റഷ്യ കൈകടത്തി എന്നൊക്കെ തട്ടിവിട്ടു. ഉടന്‍ നിക്കി ഹാലെയുടെയുടെ പ്രതികരണം വന്നു – തീര്‍ച്ചയായും അവര്‍ അത് ചെയ്തിട്ടുണ്ട്. അമേരിക്കയ്ക്ക് അവിടത്തെ സ്ഥിതിഗതിയെ പറ്റി ബോധ്യമുണ്ട്. ദക്ഷിണ ചൈനാ കടലിലെ മറ്റ് പ്രശ്‌നങ്ങള്‍ പോലെ ഇതും സൂക്ഷ്മമായി ഞങ്ങള്‍ നിരീക്ഷിച്ചുവരുകയാണ് – ഹാലെയുടെ വക ഉഗ്രന്‍ ഗ്യാസ്.

                       

രണ്ട് റഷ്യക്കാര്‍ ഒപ്പിച്ച കുസൃതിയില്‍ ഈ ഡിസംബറില്‍ ഏപ്രില്‍ ഫൂള്‍ ആയിരിക്കുകയാണ് ഐക്യരാഷ്ട്ര സഭയിലെ അമേരിക്കന്‍ അംബാസഡര്‍ നിക്കി ഹാലി. ദക്ഷിണ ചൈന കടലിലെ ഒരു സാങ്കല്‍പ്പിക ദ്വീപിനെ സംബന്ധിച്ചും ഉക്രെയിന്‍ പ്രസിഡന്റിനെ ഹോളിവുഡ് താരം കെവിന്‍ സ്‌പേസി വ്യക്തിഹത്യ നടത്തിയെന്ന തള്ളിനെക്കുറിച്ചുമെല്ലാം അവര്‍ കൂലംഗുഷമായി ചര്‍ച്ച ചെയ്തു. പോളിഷ് പ്രധാനമന്ത്രി മാറ്റിയൂസ് മൊറെവിക്കിയുമായാണ് താന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത് എന്നായിരുന്നു നിക്കി ഹാലിയുടെ ധാരണ. അംബാസഡര്‍ അല്ലെ എന്ന് ചോദിക്കുമ്പോള്‍ തന്നെ പോളിഷ് പ്രധാനമന്ത്രിയുടെ പേര് വിളിച്ച് അവര്‍ സംഭാഷണം തുടങ്ങുകയാണ്. ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമാക്കി മാറ്റുന്നത് അംഗീകരിച്ച പ്രസിഡന്റ് ട്രംപിന്റെ വിവാദ തീരുമാനത്തെ തുടര്‍ന്ന് യുഎന്നില്‍ അമേരിക്കക്കെതിരായി വന്ന പ്രമേയത്തെ, പോളണ്ട് പിന്തുണച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ നിക്കി ഹാലി നന്ദി പറഞ്ഞു. വ്‌ളാദിമിര്‍ കുസ്‌നെറ്റ്‌സോവ്, അലെക്‌സി സ്‌റ്റോള്യാരോവ് എന്നീ രണ്ട് റഷ്യന്‍ വിരുതന്മാരാണ്.

വിയറ്റ്‌നാമിനടുത്ത് ബിനോമോ എന്ന ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തൊരു സാങ്കല്‍പ്പിക ദ്വീപുണ്ടാക്കി അതിനെക്കുറിച്ച് ഒരു ചോദ്യം എടുത്തിട്ടലക്കി. അടുത്തിടെ സ്വാതന്ത്ര്യം നേടിയ ഈ രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ റഷ്യ കൈകടത്തി എന്നൊക്കെ തട്ടിവിട്ടു. ഉടന്‍ നിക്കി ഹാലെയുടെയു പ്രതികരണം വന്നു – തീര്‍ച്ചയായും അവര്‍ അത് ചെയ്തിട്ടുണ്ട്. അമേരിക്കയ്ക്ക് അവിടത്തെ സ്ഥിതിഗതിയെ പറ്റി ബോധ്യമുണ്ട്. ദക്ഷിണ ചൈനാ കടലിലെ മറ്റ് പ്രശ്‌നങ്ങള്‍ പോലെ ഇതും സൂക്ഷ്മമായി ഞങ്ങള്‍ നിരീക്ഷിച്ചുവരുകയാണ് – നിക്കി ഹാലിയുടെ ഉഗ്രന്‍ ഗ്യാസ്. ഇത്തരക്കാര്‍ യുഎസിന്റെ വിദേശ ബന്ധങ്ങള്‍ നോക്കുന്നു എന്നത് പരിതാപകരമാണെന്ന് സ്റ്റോള്യാരോവ് പ്രതികരിച്ചു.

ഓഡിയോ കേള്‍ക്കാം:

Share on

മറ്റുവാര്‍ത്തകള്‍