പൊളാരിസ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിയിലേക്ക് വീണ്ടും വൈദ്യുത ബൈക്കുകള്‍ ഇറക്കാനുള്ള നടപടികള്‍ക്ക് ഒരുങ്ങുകയാണ്. യുഎസ് മോട്ടോര്‍ സൈക്കിള്‍ ഓള്‍ ടെറെയ്ന്‍ വെഹിക്കിള്‍(എടിവി) നിര്‍മാതാക്കളായ പൊളാരിസ് ‘ഇന്ത്യന്‍’ ബ്രാന്‍ഡിലുള്ള വൈദ്യുത ബൈക്കുകളാണ് അഞ്ച് വര്‍ഷത്തിനകം വില്‍പ്പനയ്‌ക്കെത്തിക്കാനായി ശ്രമിക്കുന്നത്. രണ്ടാം തവണയാണ് പൊളാരിസ് വൈദ്യുത ബൈക്ക് നിര്‍മാണത്തില്‍ ഇറങ്ങുന്നത്.
കഴിഞ്ഞ ജനുവരിയില്‍ പൊളാരിസ് ‘വിക്ടറി’ ശ്രേണിയിലെ മോട്ടോര്‍ സൈക്കിളുകളുടെ (ഇംപള്‍സ്) നിര്‍മാണവും വില്‍പ്പനയും അവസാനിപ്പിച്ചിരുന്നു. 18 വര്‍ഷത്തിനിടെ 10 കോടിയിലേറെ ഡോളറിന്റെ (ഏകദേശം 668.35 കോടി രൂപ) പ്രവര്‍ത്തന നഷ്ടം നേരിട്ടതിനെ തുടര്‍ന്നായിരുന്നു കമ്പിനി നിര്‍മ്മാണം അവസാനിച്ചത്.
ഇത്തവണ പൊളാരിസ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ ഇറക്കുന്നത് 2011-ല്‍ സ്വന്തമാക്കിയ ‘ഇന്ത്യന്‍’ ശ്രേണിയിലെ വൈദ്യുതി ബൈക്കുകളുമായിട്ടാണ്. ഈ ബൈക്കുകള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 192-224 കിലോമീറ്റര്‍ പിന്നിടാന്‍ കഴിയുമെന്നാണ് പൊളാരിസിന്റെ അവകാശപ്പെടുന്നത്. നിര്‍മാണം അവസാനിപ്പിച്ച ‘എംപള്‍സി’ന്റെ റേഞ്ച് 120 കിലോമീറ്ററായിരുന്നു.
ഇപ്പോഴത്തെ 70.85 കോടി ഡോളറില്‍ (4735.26 കോടിയോളം രൂപ)ല്‍ നിന്ന് 100 കോടി ഡോളര്‍(ഏകദേശം 6683.50 കോടി രൂപ) ആയി ഉയര്‍ത്താനാണ് വരുന്ന അഞ്ചു വര്‍ഷം കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്.