July 18, 2026 |
Share on

ഹിമാചല്‍ പ്രദേശില്‍ സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്

അഴിമുഖം പ്രതിനിധി ഹിമാചല്‍ പ്രദേശില്‍ സിപിഐഎമ്മിന്റെ ഷിംല സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവദാസന്‍ അടക്കം 12 പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഓഫിസിന്റെ കതകു തകര്‍ത്ത് ഉള്ളില്‍ കടന്ന പോലീസ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആറസ്റ്റ് ചെയ്യുകയുമായിരുന്നു. വാറണ്ട് ഇല്ലാതെയാണ് പോലീസ് പരിശോധന നടത്തിയെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ കൈകളാണ് ഈ അക്രമത്തിനു പിന്നിലെന്നും സിപിഐ(എം) ആരോപിക്കുന്നു. ഫീസ് വര്‍ദ്ധനയ്‌ക്കെതിരായി എസ്എഫ്‌ഐ നിയമസസഭയ്ക്ക്പുറത്തു നടത്തിയ പ്രകടനത്തിനു നേരെയും പോലീസ് […]

അഴിമുഖം പ്രതിനിധി

ഹിമാചല്‍ പ്രദേശില്‍ സിപിഐഎമ്മിന്റെ ഷിംല സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവദാസന്‍ അടക്കം 12 പേര്‍ക്ക് മര്‍ദ്ദനമേറ്റു. ഓഫിസിന്റെ കതകു തകര്‍ത്ത് ഉള്ളില്‍ കടന്ന പോലീസ് ഉപകരണങ്ങള്‍ നശിപ്പിക്കുകയും പ്രവര്‍ത്തകരെ ആറസ്റ്റ് ചെയ്യുകയുമായിരുന്നു. വാറണ്ട് ഇല്ലാതെയാണ് പോലീസ് പരിശോധന നടത്തിയെന്നും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ കൈകളാണ് ഈ അക്രമത്തിനു പിന്നിലെന്നും സിപിഐ(എം) ആരോപിക്കുന്നു.

ഫീസ് വര്‍ദ്ധനയ്‌ക്കെതിരായി എസ്എഫ്‌ഐ നിയമസസഭയ്ക്ക്പുറത്തു നടത്തിയ പ്രകടനത്തിനു നേരെയും പോലീസ് ലാത്തി വീശിയിരുന്നു. 12ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് പൊലീസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റൂ. കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന പരിക്കേറ്റവരെ ഉടനെ മോചിപ്പിക്കണമെന്നും അവശ്യമായ ചികിത്സ നല്‍കുകയും ഇതിനു കാരണക്കാരായ പോലീസ് അധികാരികള്‍ക്ക് എതിരെ നടപടി എടുക്കണമെന്നും സിപിഎം പോളിറ്റ് ബ്യുറോ ആവശ്യപ്പെട്ടു.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×