July 14, 2026 |
Share on

മുസ്ലിം വിരുദ്ധത പ്രചരിക്കാൻ കൈകോർക്കുന്ന സംഘപരിവാറും പൊലീസും, വിദ്വേഷ പ്രചരണത്തിന്റെ ആയുധമാവുന്ന ‘ലൗ ജിഹാദ്’

ലൗ ജിഹാദെന്ന പദം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വ്യാപകമായി ഉപയോ​ഗിച്ച് പോരുന്നുണ്ട്

പൊലീസ് ഉദ്യോ​ഗസ്ഥർ വ‍ർ​ഗീയ വിദ്വേഷത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വീഡിയോകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലാകെ പ്രചരിക്കുന്നത്. അതിന് ഒത്താശ ചെയ്യുന്നതാകട്ടെ സംഘപരിവാറും. ഇക്കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ പൊലീസ് പിടികൂടിയ പ്രതികളിലൊരാളെ കൈവിലങ്ങണിയിച്ച് ന​ഗരത്തിലൂടെ പരേഡ് ചെയ്യിച്ചിരുന്നു . ഇയാളെ കൊണ്ട് നിർബന്ധിതമായി സ്പർദ്ധതയുണ്ടാക്കുന്ന തരത്തിലുള്ള മുദ്രാവാക്യം കൂടി ചൊല്ലിച്ചത് വിവാദങ്ങൾക്ക് വഴി വച്ചു. ഇതിന് പിന്നാലെയാണ് മുസ്ലിമുകൾക്ക് ജിമ്മിൽ പ്രവേശനം നിഷേധിച്ച് കൊണ്ട് ഭോപ്പാൽ പൊലീസ് രം​ഗത്തെത്തുന്നത്. മുസ്ലീമുകൾക്ക് പ്രവേശനം നിഷേധിച്ചത് ഇൻസ്പെക്ടർ ദിനേശ് ശുക്ലയാണ്. ജിമ്മിനുള്ളിൽ ബജ്രംഗ്ദൾ അംഗങ്ങളോടൊപ്പം ഇരിക്കുന്ന ഇൻസ്പെക്ടർ ദിനേശ് ശുക്ലയെ വീഡിയോയിൽ വ്യക്തമായി തന്നെ കാണാം. ഒരു മുഹമ്മ​ദീയനും ഇനി ഇവിടെ പരിശീലനമെടുക്കാൻ വരില്ല അത് ഞാൻ പറഞ്ഞിട്ടുണ്ടെന്ന് ദിനേശ് ശുക്ല തനിക്ക് ചുറ്റുമുള്ള ആളുകളോട് പറയുന്നത് വീഡിയോയിൽ കാണാം. ലൗ ജിഹാദ് പോലെയുള്ള ആശയങ്ങൾക്ക് വലിയ പ്രചാരം നൽകുന്ന വലതുപക്ഷ ​ഗ്രൂപ്പുകളുടെ ഭാഷയാണ് ഇവിടെ ദിനേശ് ശുക്ല ഉപയോ​ഗിച്ചിരിക്കുന്നത്. ജിമ്മിൽ മുസ്‌ലിങ്ങളെ വ്യായാമം ചെയ്യാൻ അനുവദിക്കുകയോ, ട്രെയ്നറായി നിയമിക്കുകയോ ചെയ്യരുതെന്ന പരാമർശം നടത്തിയ പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തുകൊണ്ടും, അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടും ഡിസിപി മഹാവീർ സിങ് ഉത്തരവിറക്കി.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉദ്യോഗസ്ഥനെതിരെ ഉയർന്നത്. ജിമ്മിൽ ട്രെയ്‌നർമാരായി മുസ്‌ലിങ്ങൾ വരുന്നതിനെതിരെ ബജ്‌രംഗ് ദൾ കുറച്ച് ദിവസം മുൻപ് രംഗത്തുവന്നിരുന്നു. തുടർന്ന് നഗരത്തിലെ ജിമ്മുകളിൽ പ്രവർത്തകർ വ്യാപകമായി പരിശോധനയും നടത്തിയിരുന്നു. ഇതിൽ പരാതി ലഭിച്ചതോടെ പൊലീസ് എത്തിയിരുന്നു. തുടർന്നുണ്ടായ ചർച്ചയ്ക്കിടെയാണ് ദിനേശ് ശർമ്മ ഇത്തരത്തിൽ വർഗീയ പരാമർശം നടത്തിയത്. ലൗ ജിഹാദ് എന്ന പദത്തെ മറയാക്കി സംസ്ഥാനത്തൊട്ടാകെ മുസ്ലിമുകൾക്കെതിരെയുള്ള ആക്രമണം ഹിന്ദുത്വവാദികൾ വലിയ രീതിയിൽ വർദ്ധിപ്പിക്കുന്നുണ്ട്. നിയമപരമായി ഈ വാക്കിന് അടിസ്ഥാനമില്ല. എന്നാൽ ഹിന്ദു സ്ത്രീകളെ മുസ്ലീം പുരുഷൻമാ‍ർ വിവാഹം കഴിക്കുന്ന സാഹചര്യത്തെ ഇവർ ലൗ ജിഹാദെയാന്ന് വിളിക്കുന്നത്

ഒരു ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് നിർബന്ധിത മതപരിവർത്തന നടന്നതായി ആരോപണങ്ങളുയർന്നപ്പോൾ അന്വേഷിക്കാൻ മധ്യപ്രദേശ് പോലീസ് അടുത്തിടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. മെയ് 28ന് ഹിന്ദുത്വ സംഘടനകളുടെ അംഗങ്ങൾ ജിം സന്ദർശിച്ചതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് അയോധ്യ നഗർ പോലീസ് സ്റ്റേഷൻ സ്റ്റേഷൻ ഹൗസ് ഓഫീസർ മഹേഷ് ലിൽഹാരെ പറഞ്ഞു. എന്നാൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് പൊലീസിന്റെ വാദം. ഭോപ്പാലിലെ ഒരു ജിമ്മിൽ നിന്നുള്ള മറ്റൊരു വീഡിയോയിൽ, ഹിന്ദുത്വ സംഘടനയിലെ അം​ഗങ്ങൾ ലവ് ജിഹാദ് ‌ചെയ്യുന്നവരെ അടിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ജിമ്മിലേക്ക് അതിക്രമിച്ചു കയറുന്നത് കാണാം.

2024ലെ ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട് അനുസരിച്ച്, റെക്കോർഡ് ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗങ്ങളിൽ പകുതിയിലും ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, വോട്ട് ജിഹാദ് തുടങ്ങിയ പദങ്ങൾ വ്യാപകമായി ഉപയോ​ഗിച്ചിരുന്നു. ലവ് ജിഹാദ് അല്ലെങ്കിൽ മതപരിവർത്തനം നടത്തുക എന്ന ഉദ്ദേശ്യത്തോടെ ഹിന്ദുക്കളല്ലാത്ത ജിം പരിശീലകർ ഹിന്ദു പേരുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ഹിന്ദുത്വ സംഘടനകളിൽ നിന്ന് പരാതി ലഭിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. വീ‍ഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ഏതെങ്കിലും ജാതിക്കോ സമൂഹത്തിനോ എതിരെ നടപടിയെടുക്കാൻ പോലീസിന് ഉദ്ദേശ്യമില്ലെന്നും അന്വേഷണത്തിന്റെ ഫലത്തെ അടിസ്ഥാനമാക്കി, നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് കർശനമായി ഏത് നടപടിയും സ്വീകരിക്കുമെന്നും കൂട്ടിച്ചേ‌‍ർത്തു. ലൗ ജിഹാദെന്ന പദം മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും വ്യാപകമായി ഉപയോ​ഗിച്ച് പോരുന്നുണ്ട്.

മധ്യപ്രദേശിൽ, ഡോ. മോഹൻ യാദവിന്റെ സർക്കാരിനു കീഴിൽ, ലവ് ജിഹാദിലോ ലാൻഡ് ജിഹാദിലോ ഏർപ്പെടുന്ന ആളുകൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് ഭോപ്പാൽ എംപി അലോക് ശർമ്മ ഇക്കഴിഞ്ഞ ദിവസമാണ് പ്രസ്താവിക്കുന്നത്. അലോക് ശർമ്മ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഇതാദ്യമല്ല. അടുത്തിടെ, ലവ് ജിഹാദിൽ ഉൾപ്പെട്ടവർക്കുള്ള ശിക്ഷയായി വന്ധ്യംകരണം നടത്തണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ഇയാൾക്ക് പുറമേ മധ്യപ്രദേശ് മന്ത്രി വിശ്വാസ് സാരംഗ് ഇത്തരം വ്യക്തികളുടെ നെഞ്ചിൽ വെടിവയ്ക്കണമെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ മാസമാണ് ഇത്തരം പരാമർശങ്ങളെ ഉദ്ധരിച്ച് കൊണ്ട് ഒരു ഭോപ്പാൽ നിവാസി മധ്യപ്രദേശ് ഹൈക്കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തത്. കുറ്റകൃത്യത്തെ മുഴുവൻ മുസ്ലീം സമൂഹവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും ആരോപിച്ച് പ്രധാന ഹിന്ദി ദിനപത്രങ്ങൾ “ലവ് ജിഹാദ്” എന്ന പദം പരക്കെ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

content summary: Police Allegedly Collaborate with Sangh Parivar to Promote Anti-Muslim Sentiment, Using ‘Love Jihad’ as a Tool

Leave a Reply

Your email address will not be published. Required fields are marked *

×