അഴിമുഖം പ്രതിനിധി
കാളിദാസ് ജയറാമിനെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന പൂമരം എന്ന സിനിമയുടെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതു പേരും… പൂമരം കൊണ്ട് കപ്പലുണ്ടാക്കി… എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. കാളിദാസ് ആണ് ഗാനരംഗത്ത് ഉള്ളത്.
ഫൈസല്‍ റാസി എന്ന പുതുമുഖമാണ് ഗാനത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ഫൈസല്‍ തന്നെയാണ് ആലാപനവും.
കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍ എന്നിവരാണ് കാളിദാസിനെ കൂടതെ ചിത്രത്തിലെ പ്രധാനവേഷത്തില്‍ എത്തുന്നത്. ആക്ഷന്‍ ഹീറോ ബിജുവിനുശേഷം എബ്രിഡ് ഷൈന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദ്യ മലയാള ചിത്രമാണ് പൂമരം.സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.
This post was last modified on November 18, 2016 6:43 pm
Leave a Comment