ഓരോ കമ്പനിയുടെയും സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികളെ നിയമഭേദഗതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഖത്തറില്‍ വിദേശികള്‍ക്ക് സ്പോണ്‍സറുടെ അനുമതിയില്ലാതെ രാജ്യം വിടാനുള്ള അനുമതി പ്രാബല്യത്തില്‍ വന്നേക്കും.എക്സിറ്റ് പെര്‍മിറ്റ് പൂര്‍ണമായും എടുത്ത് കളഞ്ഞുകൊണ്ടുള്ള നിയമഭേദഗതി ഈ മാസാവസാനത്തോടെ നടപ്പില്‍ വരുമെന്ന് ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ മേധാവി വ്യക്തമാക്കി.
ഖത്തര്‍ പ്രധാനമന്ത്രിയുമായും തൊഴില്‍ മന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇന്റര്‍നാഷണല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഫെഡറേഷന്‍ മേധാവി ഷാരണ്‍ ബറോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എക്സിറ്റ് പെര്‍മിറ്റ് എടുത്തുകളഞ്ഞു കൊണ്ട് അമീര്‍ പ്രഖ്യാപിച്ച നിയമഭേദകതി ഈ മാസാവസാനത്തോടെ നിലവില്‍ വന്നേക്കുമെന്നും ബറോ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ലേബര്‍ കോഡിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും സ്പോണ്‍സറുടെ അനുമതിയോ എക്സിറ്റ് പെര്‍മിറ്റോ ഇല്ലാതെ രാജ്യം വിടാമെന്ന നിയമഭേദഗതി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി പ്രഖ്യാപിച്ചത്. എന്നാല്‍ ഓരോ കമ്പനിയുടെയും സുപ്രധാന സ്ഥാനങ്ങളിലിരിക്കുന്ന അഞ്ച് ശതമാനം തൊഴിലാളികളെ നിയമഭേദഗതിയുടെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഖത്തറില്‍ ജോലി ചെയ്യുന്ന ഏകദേശം രണ്ട് മില്യണ്‍ വിദേശ തൊഴിലാളികള്‍ക്ക് പുതിയ നിയമഭേദഗതി പ്രയോജനപ്പെടും.ഐക്യരാഷ്ട്ര സഭയുടെ അന്തര്‍ദേശീയ ട്രേഡ് യൂണിയന്‍ ഓര്‍ഗനൈസേഷനുമായി കരറിലെത്തിയതിന് ശേഷം ഖത്തര്‍ പ്രഖ്യാപിച്ച ഏറ്റവും വലിയ നിയമഭേദഗതിയായിരുന്നു എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിയുള്ള പുതിയ പരിഷ്‌കാരം.