April 17, 2025 |
Share on

ആൺകുട്ടികളെ പ്രസവിച്ചില്ല; നാല് പെൺമക്കളെയും ശ്രീലങ്കക്കാരിയായ ഭാര്യയെയും ഉപേക്ഷിച്ച് മലയാളി മുങ്ങി

അവസാനത്തെ കുട്ടി എങ്കിലും ആണായിരിക്കും എന്ന സമദിന്‍റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചുപോലും ദ്രോഹിച്ചെന്നും ഫാത്തിമ്മ പറയുന്നു.

1991 ല്‍ ജോലി തേടിയാണ് ശ്രീലങ്കക്കാരി ഫാത്തിമ ദുബായിലെത്തിയത്. അവിടെ വച്ചാണ് പാലക്കാട് സ്വദേശി ചാരപ്പറമ്പില്‍ അബ്ദുൽ സമദുമായി പ്രണയത്തിലാവുന്നതും വിവാഹത്തില്‍ ബന്ധം വിവാഹത്തിൽ എത്തുന്നതും. എന്നാൽ പെൺകുട്ടികളെ പ്രസവിച്ചതിന്റെ പേരിൽ മലയാളിയായ പ്രവാസി ഭാര്യയായ ഫാത്തിമയെയും നാല് മക്കളും ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. 19 വര്‍ഷത്തെ ദാമ്പത്ത്യത്തിനിടയിൽ ഇരുവര്‍ക്കും നാല് പെണ്‍മക്കള്‍ ഉണ്ടായെങ്കിലും ഒരിക്കലും സന്തോഷത്തോടെ ജീവിക്കാന്‍ കഴിഞ്ഞില്ലെന്നും ഫാത്തിമ പറയുന്നു. അവസാനത്തെ കുട്ടി എങ്കിലും ആണായിരിക്കും എന്ന സമദിന്‍റെ പ്രതീക്ഷ തെറ്റിച്ച് പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്തോടെ ആശുപത്രി കിടക്കയില്‍ വെച്ചുപോലും ദ്രോഹിച്ചെന്നും ഫാത്തിമ്മ പറയുന്നു.

ഇതിന് പിറകെയാണ് പ്രവാസി ഭാര്യയും നാല് മക്കളെയും ഉപേക്ഷിച്ച് ദുബായ് വിട്ടത്. ഇതോടെ 14 മുതല്‍ 20 വയസ്സു വരെയുളള പെൺ‌മക്കളുമായി അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ ദുരിത ജീവിതം നയിക്കുകയാണ് ഈ അഞ്ച് വനിതകൾ. കുട്ടികളിൽ ആരും ഇതുവരെ സ്കൂളില്‍ പോലും പോയിട്ടില്ല. ഇരുപത് വര്‍ഷത്തോളമായി പാസ്പോര്‍ട്ടും വിസയുമില്ലാതെയാണ് ഇവർ കഴിയുന്നത്. നിലവിൽ‌ നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ കനിവ് കാത്തിരിക്കുകയാണ് ഇവരെന്നും റിപ്പോർട്ട് പുറത്തുവിട്ട എഷ്യാനെറ്റ് ന്യൂസ് പറയുന്നു.

ഇതോടെ ഇരുപത് വര്‍ഷത്തോളമായി പാസ്പോര്‍ട്ടും വിസയുമില്ലാതെ അല്‍ ഖൈനിലെ ഒറ്റമുറി ഫ്ലാറ്റില്‍ കഴിയുന്ന അഞ്ചംഗ കുടംബം നാട്ടിലേക്ക് മടങ്ങാന്‍ അധികാരികളുടെ സഹായം തേടുകയാണെന്നും എഷ്യാനെറ്റ് റിപ്പോർട്ട് പറയുന്നു. പെണ്‍മക്കളെ മാത്രം പ്രസവിക്കുന്ന തന്നെ വേണ്ടെന്ന് പറഞ്ഞാണ് കുഞ്ഞിന് രണ്ടാഴ്ച തികയും മുമ്പ് ഭര്‍ത്താവ് നാട് വിട്ടതെന്നും ഫാത്തിമ പറയുന്നു. നാട്ടില്‍ എത്തിയ ശേഷം ഒരുതവണ സമദ് വിളിച്ച് തനിക്ക് ഇവിടെ ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടെന്നും ഇനി ദുബായിലേക്ക് ഇല്ലെന്നും അറിയിച്ചതായി ഫാത്തിമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×