June 26, 2026 |
Share on

യുഎഇയില്‍ മലയാളികള്‍ ഉള്‍പ്പെടെ വിനോദ സഞ്ചാരികളെ വിളിക്കുന്ന ജബല്‍ ജൈസ്

ഈ മേഖലകളില്‍ മൂടല്‍ മഞ്ഞും ശക്തമാ കാറ്റും ട്രക്കിംഗിണ് പോകുന്നവര്‍ അതീവ ശ്രദ്ധ കാണിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കുന്നു.

യുഎല്‍ഇയില്‍ ജബല്‍ ജൈസ് മലനിരകളിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. യുഎഇയില്‍ താമസക്കാരായ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരാണ് ഇവിടേയ്ക്ക് ധാരാളമായി എത്തുന്നത്. ജബല്‍ ജൈസ് ഉള്‍പ്പെടെയുള്ള മലനിരകളും, നീണ്ട് കിടക്കുന്ന കൃഷി ഇടങ്ങളും പൈതൃക മേഖലകളുമാണ് ഈ പ്രദേശത്തേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. കുറഞ്ഞ ചിലവില്‍ കണ്ട് ആസ്വദിച്ച് മടങ്ങാന്‍ സാധിക്കുന്നതിനാലും ഇവിടെ വിനോദ സഞ്ചാരികളുടെ എണ്ണം ഇരട്ടിയാക്കുന്നു.

ഖത്ത്,ദിഗ്ദാഗ, അല്‍ ഹംദാനിയ, തുടങ്ങി കാര്‍ഷിക മേഖലകളും ജബല്‍ അല്‍ ജൈസിലെ ബദുസമൂഹം. പാറകള്‍ അടുക്കിയുണ്ടാക്കിയ വീടുകള്‍, താഴ്വരകള്‍, മലനരയില്‍ മേയുന്നആട്ടിന്‍ കൂട്ടങ്ങള്‍, ഒട്ടകങ്ങള്‍, വ്യത്യസ്ഥമായ രുചി വിഭവങ്ങള്‍, എല്ലാം സന്ദര്‍ശകരെ ഇവിടേക്ക് അടുപ്പിക്കുന്നു. അതേസമയം ഈ മേഖലകളില്‍ മൂടല്‍ മഞ്ഞും ശക്തമായ കാറ്റും ഉള്ളതിനാല്‍ ട്രക്കിംഗ് പോകുന്നവര്‍ അതീവ ശ്രദ്ധ കാണിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കുന്നു. മല നിരകളില്‍ കുടുങ്ങുന്നവരെ രക്ഷിക്കുന്നത് പ്രയാസമേറിയ കാര്യമാണ്. ജബല്‍ ജൈസ് മലനിരയില്‍ കഴിഞ്ഞ 29 ന് ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു പേരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×