June 04, 2026 |
Share on

കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ

ഒരു ദിവസം മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്.

മസ്‌കത്തില്‍ കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നവര്‍ക്ക് വന്‍തുക പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. നഗര സൗന്ദര്യത്തെ ബാധിക്കുമെന്നതിനാല്‍ ഇത്തരം പ്രവൃത്തികള്‍ അനുവദിക്കില്ലെന്ന് കാണിച്ച് മസ്ത്ത് മുനിസിപ്പാലിറ്റിയാണ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയത്.

മസ്‌കത്ത് മുനിസിപ്പാലിറ്റി നിയമം ആര്‍ട്ടിക്കിള്‍ 14 പ്രകാരം കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് കുറ്റകരമാണ്. 50 ഒമാനി റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ (9.3 ലക്ഷം ഇന്ത്യന്‍ രൂപയിലധികം) പിഴ ലഭിക്കും. ഒരു ദിവസം മുതല്‍ ആറ് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. തുണികള്‍ ഉണക്കാനിടുന്നത് കുറ്റമല്ലെങ്കിലും പുറത്തുനിന്ന് കാണാവുന്ന തരത്തിലും കെട്ടിടത്തിന്റെ ഭംഗിക്ക് കോട്ടം തട്ടുന്ന വിധത്തിലും ഇവ ബാല്‍ക്കണികളില്‍ ഇടരുതെന്നാണ് അധികൃതരുടെ അറിയിപ്പ്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ് അധികൃതര്‍. തുണികള്‍ ഉണക്കുന്നരതിനായി ഇലക്ട്രിക് ഡ്രയറുകളോ അല്ലെങ്കില്‍ അവ ഉണക്കാനിടാന്‍ മെറ്റര്‍ സ്‌ക്രീനുകളോ ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. പുറത്തുനിന്ന് നോക്കുമ്പോള്‍ തുണികള്‍ കാണാതിരിക്കാനായി 1.5 സെന്റീമീറ്റര്‍ വീതമെങ്കിലും നീളവും വീതിയുമുള്ള സ്ര്കീനുകള്‍ ഉപയോഗിക്കമെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×