June 04, 2026 |
Share on

ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ – കോഴിക്കോട് വിമാനം ജൂണ്‍ മുതല്‍; അബു ദബിയിലേക്കും ദുബായിലേക്കും സര്‍വീസ്

ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ആയ ഗള്‍ഫ് എയര്‍, യുഎഇയിലെ അബുദബി, ദുബായ് നഗരങ്ങളുമായും ഈ സര്‍വീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതലാണ് സര്‍വീസ് തുടങ്ങുക.

ഗള്‍ഫ് എയര്‍ ഈ വര്‍ഷം മുതല്‍ ബഹ്‌റൈനില്‍ നിന്നും കോഴിക്കോട്ടക്ക് (കരിപ്പൂര്‍) പ്രതിദിന സര്‍വീസ് തുടങ്ങുന്നു. മെച്ചപ്പെട്ട സേവനം ഉറപ്പ് നല്‍കുന്ന ഗള്‍ഫ് എയര്‍ സര്‍വീസ് നിലവില്‍ വരുന്നത് തങ്ങള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് പൊതുവെ പ്രവാസികളുടെ വിലയിരുത്തല്‍. ബഹ്റൈന്‍ ദേശീയ വിമാന കമ്പനി ആയ ഗള്‍ഫ് എയര്‍, യുഎഇയിലെ അബുദബി, ദുബായ് നഗരങ്ങളുമായും ഈ സര്‍വീസ് ബന്ധിപ്പിച്ചിട്ടുണ്ട്. ജൂണ്‍ 15 മുതലാണ് സര്‍വീസ് തുടങ്ങുക. അതേസമയം ഗള്‍ഫ് എയര്‍ തങ്ങളുടെ സര്‍വീസുകള്‍ വന്‍തോതില്‍ വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം നടന്ന പൊതുചടങ്ങില്‍ അറിയിച്ചിട്ടുണ്ട്.

അബുദബിയില്‍ നിന്നും ദുബായില്‍ നിന്നും യാത്രക്കാര ബഹ്റൈനിലെത്തിച്ച് അവിടെ നിന്ന് രാത്രി 8.55നാണ് സര്‍വീസ് നടത്തുക. അബുദബിയില്‍ നിന്ന് രാത്രി 7.20നും ദുബായില്‍ നിന്ന് രാത്രി 7.10നുമായിരിക്കും വിമാനങ്ങള്‍ പുറപ്പെടുക. ബഹ്റൈനില്‍ നിന്ന് പുറപ്പെട്ട് വിമാനം പുലര്‍ച്ചെ നാലിന് കോഴിക്കോട് എത്തും. തിരിച്ച് പുലര്‍ച്ചെ 4.50ന് പുറപ്പെടുന്ന വിമാനം രാവിലെ 7.20നായിരിക്കും ബഹ്റൈനില്‍ എത്തുക. അവിടെ നിന്ന് ദുബായിലേക്ക് രാവിലെ 7.20നും അബുദാബിയിലേക്ക് രാവിലെ 9.40നുമാണ് വിമാനം പുറപ്പെടുക. ദുബായിലേക്കുള്ള വിമാനം രാവിലെ 9.30നും അബുദാബിയിലേക്കുള്ള വിമാനം രാവിലെ 11.50നും എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *

×