June 04, 2026 |
Share on

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയവരെ കണ്ടെത്തല്‍; സൂക്ഷ്മ പരിശോധന ആരംഭിച്ചു

അധ്യാപക തസ്തികകളിലും അഡ്മിനിസ്‌ട്രേറ്റിവ് തസ്തികകളിലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ ജോലി നേടിയിരുന്നു.

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി നേടിയതായി കണ്ടെത്തിയ അഞ്ച് കേസുകള്‍ ജനറല്‍ പ്രോസിക്യൂഷന് കൈമാറിയാതായി വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അല്‍ അന്‍സാരി അറിയിച്ചു. വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ സൂക്ഷ്മ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ മുഖേന ജോലി ചെയ്തവരെ കണ്ടെത്തിയത്.

അധ്യാപക തസ്തികകളിലും അഡ്മിനിസ്‌ട്രേറ്റിവ് തസ്തികകളിലും വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ പിന്‍ബലത്തില്‍ വിദേശികളുള്‍പ്പെടെ നിരവധി പേര്‍ ജോലി നേടിയിരുന്നു. ഇത് പാര്‍ലമെന്റില്‍ വിലയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. മന്ത്രാലയ അധികൃതരുടെ അറിവോടെയും തുല്യത പരിശോധനയില്‍ വന്ന പിഴവുകളുമാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമായതെന്നായിരുന്നു പാര്‍ലിമെന്റംഗങ്ങളുടെ ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് എല്ലാ സര്‍ട്ടിഫിക്കറ്റുകളും വീണ്ടും സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കാന്‍ വിദ്യാഭ്യാസമന്ത്രി നിര്‍ദേശം നല്‍കിയത്.

സൂക്ഷ്മ പരിശോധനയില്‍ അഗീകാരമില്ലാത്ത സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ചു നേടിയ അഞ്ച് പേര്‍ക്കെതിരെയാണ് കോടതിയെ സമീപിക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

×