June 26, 2026 |
Share on

ബഹ്റിനില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലുമണി വരെ അടുത്ത് രണ്ട് മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിക്കണമെന്നാണ് നിര്‍ദ്ദേശം

ബഹ്റിനില്‍ പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസവുമായി ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഗള്‍ഫ് മേഖലകളില്‍ വേനല്‍ കനത്തതോടെ കടുത്ത ചൂടാണ് പകല്‍ സമയങ്ങളില്‍ അനുഭവപ്പെടുന്നത്. ഇതുകാരണം കൂടുതല്‍ ദുരിതത്തിലാവുന്നത് പുറത്ത് ജോലി ചെയ്യേമ്ടി വരുന്ന നിര്‍മാണ മേഖലയിലും മറ്റുമുള്ള തൊഴിലാളികളാണ്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഉച്ച വിശ്രമ നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകിട്ട് നാലുമണി വരെ അടുത്ത് രണ്ട് മാസങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിക്കണമെന്നാണ് നിര്‍ദ്ദേശം. നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ നടപടികള്‍ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.

വേനലിലുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് തൊഴിലാളികളില്‍ അവബോധം സൃഷ്ടിക്കാന്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാനും സൂര്യാതപം, നിര്‍ജലീകരണം എന്നിവക്ക് സാധ്യതയുള്ളതിനാല്‍ തൊഴിലാളികളോട് മതിയായ അളവില്‍ വെള്ളം കുടിക്കാന്‍ നിര്‍ദേശിക്കണമെന്നും രാജ്യത്തെ വിവിധ കമ്പനി അധികൃതരോട് തൊഴില്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ബഹ്‌റിന്‍ സവിശേഷ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്, ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുേമ്പാള്‍ തന്നെ, തൊഴിലാളികളുടെ ക്ഷേമത്തിന് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×