April 17, 2025 |
Share on

ദുബായിലും അബു ദാബിയിലും കെട്ടിട വാടക കുറയുന്നു

വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ എണ്ണം പെരുകുന്നതാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ക്രോംടണ്‍ പാര്‍ട്ടണേഴ്‌സ് എസ്റ്റേറ്റ് എജന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ ബെന്‍ ക്രോംടണ്‍ പറയുന്നു.

ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിങ്ങളിലെ പ്രവാസികള്‍ക്ക് നല്ലവാര്‍ത്ത. അടുത്ത ആറുമാസത്തിനുള്ളില്‍ ഇവിടങ്ങളിലെ കെട്ടിടവാടക പത്ത് ശതമാനം കണ്ട് ഇടിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളുടെ എണ്ണം പെരുകുന്നതാണ് ഈ പ്രവണതയ്ക്ക് കാരണമെന്ന് ക്രോംടണ്‍ പാര്‍ട്ടണേഴ്‌സ് എസ്റ്റേറ്റ് എജന്‍സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാര്‍ട്ട്ണര്‍ ബെന്‍ ക്രോംടണ്‍ പറയുന്നു. അബുദാബിയിലെ റീം ഐലന്റിലെയും കോര്‍ണിഷെ മേഖലയിലെയും വില്ലകളുടെയും അപ്പാര്‍ട്ടുമെന്റുകളുടെയും വാടകയില്‍ ഇടിവുണ്ടാകും. കഴിഞ്ഞ വര്‍ഷം റീം ഐലന്റിലെ ഒരു ഒറ്റ ബഡ്‌റൂം അപ്പാര്‍ട്ടിമെന്റിന് പ്രതിവര്‍ഷം 90,000 ദിര്‍ഹമായിരുന്നു വാടകയെങ്കില്‍ ഇപ്പോള്‍ അത് 80,000 ദിര്‍ഹത്തിന് ലഭിക്കുമെന്ന് ബെന്‍ ചൂണ്ടിക്കാണിക്കുന്നു.

സാധാരണഗതിയില്‍ വേനല്‍ കാലത്ത് വാടക കൂടുകയാണ് ചെയ്യുന്നത്. കമ്പനികള്‍ പുതുതായി കൂടുതല്‍ ജീവനക്കാരെ എടുക്കുന്നത് സാധാരണ ഈ സമയത്താണ്. എന്നാല്‍ സമീപകാലത്ത് പല മേഖലകളിലും തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചത് മൂലം ഈ വര്‍ഷം ഇതിന് മാറ്റം ഉണ്ടായിട്ടുണ്ട്. അടുത്ത ആറുമാസത്തിനുള്ളില്‍ വാടക പത്ത് ശതമാനം കണ്ട് കുറയുമെന്നാണ് ബെന്‍ ക്രോംടണ്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 12 മാസത്തിനുള്ള അബുദാബിയിലെ വാടക 10 ശതമാനം കണ്ട് കുറഞ്ഞെന്നും ഈ പ്രവണത തുടരുമെന്നും മെന ജിഎല്‍എല്ലിന്റെ ഹെഡ് ഓഫ് റിസര്‍ച്ച് ക്രെയ്ഗ് പ്ലംബ് ഗള്‍ഫ് ന്യൂസിനോട് പറഞ്ഞു. പല പാര്‍പ്പിട മേഖലകളിലും ധാരാളം വില്ലകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ദുബായില്‍ കഴിഞ്ഞ വര്‍ഷം അപ്പാര്‍ട്ടുമെന്റുകള്‍ക്ക് മൂന്ന് ശതമാനവും വില്ലകള്‍ക്ക് എട്ട് ശതമാനവും വാടക കുറഞ്ഞതായി പ്ലംബ് പറയുന്നു. വാടക ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കാണ് ഇപ്പോള്‍ നീങ്ങുന്നത്. ദുബായ് മറീന മേഖലയില്‍ കഴിഞ്ഞ വര്‍ഷം പ്രതിവര്‍ഷം 15,000 ദിര്‍ഹത്തിന് കിട്ടിക്കൊണ്ടിരുന്ന രണ്ട് ബെഡ്‌റൂം അപ്പാര്‍ട്ടുമെന്റുകള്‍ ഇപ്പോള്‍ 14,000 ദിര്‍ഹത്തിന് ലഭ്യമാണ്. ദുബായില്‍ വാടകയില്‍ ഇനിയും വലിയ ഇടിവ് ഉണ്ടാവുമെന്നാണ് കെട്ടിട ബ്രോക്കര്‍മാരെല്ലാം വിലയിരുത്തുന്നത്.

ഷാര്‍ജയിലും ഈ പ്രവണത തുടരുകയാണ്. അല്‍ നാഹ്ദയില്‍ രണ്ട് ബെഡ്‌റൂം ഫ്‌ളാറ്റിന് പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ വാടക കുറഞ്ഞിട്ടുണ്ട്. ദുബായില്‍ വാടക കുറയുന്നതും ഷാര്‍ജയില്‍ വാടക കുറയാന്‍ കാരണമാകുന്നു. കാരണം കൂടുതല്‍ പ്രവാസികളും ദുബായിലേക്ക് താമസം മാറാന്‍ ആഗ്രഹിക്കുന്നവരാണ്. ഇത് മൂലം ഷാര്‍ജയില്‍ ധാരാളം അപ്പാര്‍്ട്ടുമെന്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. അടുത്ത ആറുമാസത്തിനുള്ള വാടക മറ്റൊരു പത്ത് ശതമാനം കൂടി കുറയുമെന്നാണ് പ്രവചിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×