June 04, 2026 |
Share on

ദേ, ഫാദര്‍ വട്ടോളിയെ പോലൊരച്ചന്‍; ഭയങ്കര ഡാന്‍സ്…

സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പുരോഹിതന്റെ ഡാന്‍സ്

ആമേനിലെ ഫാദര്‍ വട്ടോളിയെ ഓര്‍മയുണ്ടല്ലോ! ന്യൂജന്‍ ഭാഷയില്‍ പറഞ്ഞാല്‍ വട്ടോളി ഒരു ഫ്രീക്കന്‍ അച്ചനായിരുന്നു. കുമരംകരിയിലെ ഇടവഴിയിലൂടെ ഇടത്തും വലത്തും താളം തുടിച്ച് വട്ടോളി അച്ചന്‍ ആടി നടന്നത് ഇപ്പോഴും ഓര്‍മയില്‍ നില്‍ക്കുന്നവരുടെ മുന്നിലേക്ക് ഇതാ മറ്റൊരച്ചന്‍ കൂടി. പുരോഹിതന്മാര്‍ക്കും ഉസ്താദുമാര്‍ക്കും പൂജാരികള്‍ക്കൊന്നും അത്ര നല്ല കാലമല്ലാത്തപ്പോള്‍ തന്നെയാണു സോഷ്യല്‍ മീഡിയയുടെ ഇഷ്ടം നേടി ഈ അച്ചന്‍ ഹിറ്റായിരിക്കുന്നത്, സോഷ്യല്‍ മീഡിയ ലാംഗ്വേജില്‍ പറഞ്ഞാല്‍ വൈറലായിരിക്കുന്നത്.

അച്ചന്‍, അച്ചന്‍ എന്നു പറയുമ്പോള്‍ ഏത് ഇടവകയിലെ ഏത് അച്ചന്‍ എന്നു ചോദിക്കരുത്. തത്കാലം ആ അച്ചന്റെ ഡീറ്റയ്ല്‍സ് ഒന്നും കിട്ടിയിട്ടില്ല. വെറൈറ്റി മീഡിയ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീഡിയോയില്‍ കൂടിയാണ് ഈ അച്ചന്‍ പോപ്പുലറായത്. കാക്കിക്കുള്ളില്‍ മാത്രമല്ല, ളോഹായ്ക്കുള്ളിലും നല്ല കലാകാരന്മാര്‍ ഉണ്ടെന്നും കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ കിടിലന്‍ ഡാന്‍സുകളിക്കാന്‍ അറിയുന്നവരും തിരുവസ്ത്രത്തിനുള്ളില്‍ ഉണ്ടെന്നു തെളിയിച്ചതാണ് ഈ അച്ചന്‍ ഇത്രമാത്രം ഹിറ്റാകാന്‍ കാരണം.

പള്ളി വക എന്തെങ്കിലും പരിപാടിയില്‍ അവതരിപ്പിക്കാനാണോ അതോ തന്റെ ടാലന്റ് ഇടവകയിലെ കുഞ്ഞാടുകളോ മനസിലാക്കി കൊടുക്കാനാണോ എന്നറിയില്ല, ഏതാണെങ്കിലും ഒരു യുവാവിനൊപ്പം നിന്ന് അച്ചന്‍ തകര്‍പ്പന്‍ സ്റ്റെപ്പുകള്‍ ചെയ്യുന്നതു കാണുമ്പോള്‍ ആരായാലും പറഞ്ഞു പോകും; അച്ചോ, അച്ചനാണച്ചോ അച്ചന്‍!!!

കഴിഞ്ഞ ശനിയാഴചയാണ് വെറയ്റ്റി മീഡിയയുടെ ഫെയ്‌സ്ബുക്ക് പേജില്‍ അച്ചന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്യതത്. ഇതിനകം തന്നെ 13 ലക്ഷത്തിനുമേല്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. ഒന്നര മിനിറ്റിനടുത്തുള്ള ഈ വീഡിയോ സ്വന്തം വാളിലേക്ക് ഷെയര്‍ ചെയ്തവരുടെ എണ്ണം അരലക്ഷം കഴിഞ്ഞു. ഇതില്‍ നിന്നു മനസിലാക്കാമല്ലോ അച്ചന്‍ നിസാരക്കാരനല്ലെന്ന്. കൂടെയുള്ള യുവാവ് ചെയ്തു കാണിക്കുന്ന സ്റ്റെപ്പുകളാണ് അച്ഛനും പിന്തുടരുന്നത്. പക്ഷേ അച്ചന്‍ തകര്‍ത്തു…

Leave a Reply

Your email address will not be published. Required fields are marked *

×