June 04, 2026 |
Share on

പൃഥ്വിരാജ് സുരഭിയെ ‘ഞെട്ടിച്ചത്’ ഇങ്ങനെ

“കണ്ടവരെല്ലാം എന്നോട് ആ സിനിമ തീര്‍ച്ചയായും കാണണമെന്ന് പറഞ്ഞു. ഞാന്‍ ഉടനെ സിനിമ കാണും. നിങ്ങളും തിയേറ്ററില്‍ കുടുംബത്തോടൊപ്പം പോയി സിനിമ കാണണം”- പൃഥ്വിരാജ് പറഞ്ഞു.

‘സുരഭിയുടെ കരിയറിന്റെ തുടക്കകാലത്ത് സുരഭിക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ചിട്ടുളള ഒരാളാണ് ഞാന്‍’ ഈ വാക്കുകളോടെയാണ് പൃഥ്വിരാജ് ലൈവ് തുടങ്ങിയത് – പൃഥ്വിരാജ് പറഞ്ഞത് കേട്ട് സുരഭി ഒന്ന് ഞെട്ടി. സുരഭി ലക്ഷ്മിക്ക് മികച്ച ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രം തിയറ്ററുകളില്‍ നല്ല പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. മിന്നാമിനുങ്ങ് എന്തുകൊണ്ട് ഓരോരുത്തരും കാണണമെന്ന് സുരഭിക്കൊപ്പമുള്ള ഫേസ്ബുക്ക് ലൈവില്‍ പറയുകയാണ് പൃഥ്വിരാജ്.

“സുരഭിക്കൊപ്പം നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. സുരഭിക്ക് മികച്ച നടിക്കുളള അവാര്‍ഡ് നേടിക്കൊടുത്ത മിന്നാമിനുങ്ങ് ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ഞാനിതുവരെ സിനിമ കണ്ടിട്ടില്ല. പക്ഷേ കണ്ടവരെല്ലാം എന്നോട് ആ സിനിമ തീര്‍ച്ചയായും കാണണമെന്ന് പറഞ്ഞു. സിനിമ നല്ലതായത് കൊണ്ടായിരിക്കുമല്ലോ അങ്ങനെ പറയുന്നത്. ഞാന്‍ ഉടനെ സിനിമ കാണും. നിങ്ങളും തിയേറ്ററില്‍ കുടുംബത്തോടൊപ്പം പോയി സിനിമ കാണണം”
– പൃഥ്വിരാജ് പറഞ്ഞു.

അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലെ അഭിനയം കണ്ടിട്ടാണ് മിന്നാമിനുങ്ങിലേക്ക് തന്നെ വിളിച്ചതെന്ന് സുരഭി പറഞ്ഞു. അയാളും ഞാനും തമ്മില്‍, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളിലേക്ക് എനിക്ക് അവസരം വാങ്ങിത്തന്നത് പൃഥ്വിരാജാണെന്നും സുരഭി വ്യക്തമാക്കി. എന്നാല്‍ സുരഭിയെ സിനിമയിലേക്ക് ക്ഷണിച്ചത് സ്‌നേഹം കൊണ്ടല്ലെന്നും മറിച്ച് സുരഭി നല്ല നടിയായതുകൊണ്ടാണെന്നും ആയിരുന്നു പൃഥ്വിരാജിന്റെ മറുപടി.

Leave a Reply

Your email address will not be published. Required fields are marked *

×