June 04, 2026 |
Share on

ഷൂട്ടിംഗിനിടയിലെ അപകടം; ആരാധകര്‍ക്ക് ആശ്വാസമേകി പ്രിയങ്ക ചോപ്രയുടെ ട്വീറ്റ്

ക്വാന്റികോ എന്ന ടെലിവിഷന്‍ പരമ്പരയുടെ ഷൂട്ടിംഗിനിടയിലായിരുന്നു അപകടം

ആരാധകര്‍ക്ക് ആശ്വാസം. പ്രിയങ്ക ചോപ്രയുടെ പരിക്ക് ഗുരതരമല്ല. ഉടന്‍ തന്നെ അവര്‍ ഷൂട്ടിംഗ് സെറ്റിലേക്കു മടങ്ങിയെത്തും. താന്‍ പൂര്‍ണ ആരോഗ്യവതിയാണെന്നു പ്രിയങ്ക തന്നെയാണു ട്വിറ്ററിലൂടെ അറിയിച്ചത്. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട് താരം.

കഴിഞ്ഞ വ്യാഴാഴ്ച ക്വാന്റികോ എന്ന ടെലിവിഷന്‍ പരമ്പരയുടെ ഷൂട്ടിംഗിനിടയിലായിരുന്നു 34 കാരിയായ ഈ മുന്‍ ലോകസുന്ദരി കാല്‍ തെറ്റി സെറ്റില്‍ വീണത്. ഒരു സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. ഉടന്‍ തന്നെ പ്രിയങ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിശദമായ പരിശോധനയ്ക്ക ശേഷം മണിക്കൂറുകള്‍ക്കകം തന്നെ താരം ആശുപത്രി വിടുകയും ചെയ്തു.

പ്രിയങ്കയ്ക്ക് അപകടം സംഭവിച്ചു എന്ന് അവരുമായി അടുത്ത കേന്ദ്രങ്ങള്‍ തന്നെയാണ അറിയിച്ചത്. എന്നാലത് ചെറിയൊരു അപകടമായയിരുന്നുവെന്നും. പ്രിയങ്ക ഒരാഴ്ച വീട്ടില്‍ വിശ്രമം എടുത്തശേഷം ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുമെന്നും അറിയിച്ചിരുന്നു.

താരത്തിന് അപകടം സംഭവിച്ചതായ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നിരവധി പേരാണ് അവരുടെ ആരോഗ്യം സുരക്ഷിതമായിരിക്കാന്‍ ആശംസിച്ചുകൊണ്ട് പ്രിയങ്കയ്ക്ക് സന്ദേശങ്ങള്‍ അയച്ചത്.

ഇതിനുള്ള നന്ദി പ്രകടനമായാണ് പ്രിയങ്ക തന്നെ ട്വിറ്ററിലൂടെ തന്റെ സുഖവിവരം പങ്കുവച്ചത്.

എല്ലാവര്‍ക്കും നന്ദി. ഞാനിപ്പോള്‍ ആരോഗ്യവതിയാണ്. ഉടന്‍ തന്നെ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രിയങ്ക ചോപ്രയുടെ ട്വീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

×