കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ കെട്ടിടം അടച്ചിട്ടിരുന്നുവെന്ന സര്‍ക്കാരിന്റെ വാദം തെറ്റെന്ന് ആശുപത്രി ജീവനക്കാര്‍. ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി അടിസ്ഥാന സൗകര്യം പോലും ഇല്ലായെന്നും അവയൊന്നും അധികൃതര്‍ ശ്രദ്ധിച്ചിരുന്നില്ലായെന്നും കോട്ടയം മെഡിക്കല്‍ കോളേജിലെ ഒഫ്ത്താല്‍മോളജി വിഭാഗത്തിലെ സെക്യൂരിറ്റി അഴിമുഖത്തോട് പറഞ്ഞു.
പതിനൊന്നും പതിനാലും വാര്‍ഡുകളാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്. വാര്‍ഡുകള്‍ അടച്ചിട്ട നിലയിലായിരുന്നില്ല. ഇന്നലെ വരെ അത് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഞാന്‍ പത്ത് വര്‍ഷമായി ഇവിടെ സെക്യൂരിറ്റായായി ജോലി ചെയ്യുന്നയാളാണ്. കഴിഞ്ഞ ദിവസം തകര്‍ന്ന് വീണ കെട്ടിടത്തിന് ഏകദേശം 60 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പുതിയ കെട്ടിടത്തിലേക്ക് മാറ്റാനായി കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നു എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍ അത് ശരിയല്ല. അപകടം നടന്നതിന് ശേഷം ഇപ്പോഴാണ് ആശുപത്രിയിലുണ്ടായിരുന്നവരെ പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ബദല്‍ സംവിധാനം എന്തുകൊണ്ട് സ്വീകരിച്ചില്ല എന്ന് അപകടം ഉണ്ടായതിന് ശേഷമാണോ എല്ലാവരും അന്വേഷിക്കുന്നത്. മാധ്യമങ്ങള്‍ എന്തുകൊണ്ട് ഇതിനെക്കുറിച്ച് നേരത്തെ അന്വേഷിച്ചില്ല. ഇവിടെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും വേണ്ടിയിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. അത് കൊണ്ടാണ് പഴക്കമുള്ള കെട്ടിടം ജനങ്ങള്‍ക്ക് ഉപയോഗിക്കേണ്ടി വന്നത്, സെക്യൂരിറ്റി ജീവനക്കാരന്‍ അഴിമുഖത്തോട് പറഞ്ഞു.
അപകടം ഉണ്ടായതിനെ തുടര്‍ന്ന് ജനങ്ങളെ പുതിയ കെട്ടിടത്തിലേക്ക് ഇപ്പോള്‍ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ രോഗികള്‍ പറയുന്നു. ആശുപത്രിയിലുള്ളവരുടെ ഷിഫ്റ്റിങ് നടന്നുകൊണ്ടിരിക്കുകയാണെന്നാണ് അഴിമുഖം നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്.
കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന ആരോഗ്യമന്ത്രിയുടെ വാദം തെറ്റാണെന്ന് മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജിമോള്‍ അഴിമുഖത്തോട് പ്രതികരിച്ചു. തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് അപകടത്തില്‍ മരിച്ചത്. കെട്ടിടത്തിന് പഴക്കമുണ്ടെന്ന് അറിയമെങ്കില്‍ അത് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നല്‍കാതെ പൂട്ടിയിടുകയാണ് വേണ്ടത്. ഇവിടെ നിന്നും ആരെയും ഒഴിപ്പിച്ചിരുന്നില്ല. കൂട്ടിരുപ്പുകാരായ കുറച്ച് പേര്‍ കുളിക്കാനായി കെട്ടിടത്തിലേക്ക് പോയിരുന്നതാണ്. എന്നാല്‍ അവര്‍ എത്തുന്നതിന് മുന്‍പ് കെട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. അപ്പോഴേക്കും ബിന്ദു ശൗചാലയത്തിനുള്ളില്‍ കയറിയിരുന്നു. ഭാഗ്യം കൊണ്ടാണ് മറ്റുള്ളവര്‍ രക്ഷപ്പെട്ടത്. ആരോഗ്യമന്ത്രി പറയുന്നതെല്ലാം നുണയാണ്, ബിജിമോള്‍ അഴിമുഖത്തോട് പറഞ്ഞു. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്.
Content Summary: kottayam medical college building collapse; Employees say the hospital lacks basic facilities
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.