June 16, 2026 |
Share on

ബന്ധുനിയമന പരാതി: രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തു

അഴിമുഖം പ്രതിനിധി ബന്ധുനിയമന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തു. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശ്യാംകുമാറാണ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തിയത്. മുന്‍ മന്ത്രി ഇപി ജയരാജന്‍ അടക്കമുള്ള എല്‍ഡിഎഫ് സര്‍ക്കാരിലെ പലരും ബന്ധുനിയമങ്ങള്‍ നടത്തുന്നുവെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളായ കെ സുരേന്ദ്രനും വി മുരളീധരനും പരാതി നല്‍കിയിരുന്നു. ഇതെതുടര്‍ന്നായിരുന്നു അന്വേഷണ സംഘം ചെന്നിത്തലയുടെ മൊഴിയെടുത്തത്. കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും മൊഴി നേരത്തെ തന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. നിയമസഭ […]

അഴിമുഖം പ്രതിനിധി

ബന്ധുനിയമന പരാതിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴിയെടുത്തു. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ശ്യാംകുമാറാണ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തിയത്. മുന്‍ മന്ത്രി ഇപി ജയരാജന്‍ അടക്കമുള്ള എല്‍ഡിഎഫ് സര്‍ക്കാരിലെ പലരും ബന്ധുനിയമങ്ങള്‍ നടത്തുന്നുവെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും ബിജെപി നേതാക്കളായ കെ സുരേന്ദ്രനും വി മുരളീധരനും പരാതി നല്‍കിയിരുന്നു.

ഇതെതുടര്‍ന്നായിരുന്നു അന്വേഷണ സംഘം ചെന്നിത്തലയുടെ മൊഴിയെടുത്തത്. കെ സുരേന്ദ്രന്റെയും വി മുരളീധരന്റെയും മൊഴി നേരത്തെ തന്നെ അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. നിയമസഭ മന്ദിരത്തിലെ പ്രതിപക്ഷനേതാവിന്റെ ഓഫീസില്‍ എത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ശ്യാംകുമാര്‍ ചെന്നിത്തലയുടെ മൊഴി എടുത്തത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×