June 06, 2026 |
Share on

ഗാസയിൽ ജേണലിസ്റ്റ് ക്യാമ്പിന് നേരെ ഇസ്രയേൽ വ്യോമാക്രമണം: പ്രമുഖ റിപ്പോർട്ടർ അനസ് അൽഷെറീഫടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു

സംഭവത്തെക്കുറിച്ച് ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.

​ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമക്രമണത്തിൽ അൽജസീറ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബന്ദികളുടെ മോചനത്തെക്കുറിച്ചും വെടിനിർത്തലിന്റെ ആവശ്യകതക്കുറിച്ചും പലപ്പോഴായി റിപ്പോർട്ട് ചെയ്തിട്ടുള്ള അനസ് അൽ-ഷെരീഫ് ആണ് കൊല്ലപ്പെട്ടത്.

​ഗാസ സിറ്റിയിൽ അൽ-ഷിഫ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകർക്കായി നിർമ്മിച്ചിരുന്ന കൂടാരത്തിനുള്ളിലായിരുന്നു ആ സമയം അനസ് അൽ-ഷെരീഫും മറ്റു രണ്ട് സഹപ്രവർത്തകരും. ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തകരായ അനസ് അൽ-ഷെരീഫ്, മുഹമ്മദ് ഖ്രീഖ്, ക്യാമറ ഓപ്പറേറ്റർമാരായ ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ എന്നിവർ കൊല്ലപ്പെട്ടതായി അൽ ജസീറ അറിയിച്ചു. സംഭവത്തെക്കുറിച്ച് ഇസ്രയേലും സ്ഥിരീകരിച്ചിട്ടുണ്ട്.

ഏത് നിമിഷവും താൻ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടേക്കാമെന്നും ജൂലൈയിൽ, ടു പ്രൊട്ടക്റ്റ് ജേണലിസ്റ്റ് എന്ന സംഘടനയോട് അൽ-ഷെരീഫ് വ്യക്തമാക്കിയിരുന്നു. ഗാസയിലെ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടിംഗിലൂടെ ഏറെ ശ്രദ്ധേയനാണ് അനസ് അൽ-ഷെരീഫ്. ഹമാസ് പിടികൂടിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള അനസിന്റെ റിപ്പോർട്ടിംഗ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വർഷം ജനുവരിയിൽ, ഹമാസും ഇസ്രായേലും തമ്മിലുള്ള വെടിനിർത്തലിന് ശേഷം, ഗാസയിൽ താൽക്കാലികമായി സംഘർഷം അവസാനിച്ചത് ആഘോഷിക്കുന്ന നൂറു കണക്കിന് ഗാസ നിവാസികൾക്കിടയിൽ അനസുമുണ്ടായിരുന്നു. ബ്രേക്കിംഗ് ന്യൂസ്, ഗാസ നഗരത്തിന്റെ കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ തീവ്രമായ ഇസ്രായേലി ബോംബാക്രമണം നടക്കുന്നായി മരണത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് അൽ-ഷെരീഫ് തന്റെ എക്‌സ് അക്കൗണ്ടിൽ പങ്കു വച്ചിരുന്നു.

കഴിഞ്ഞ 22 മാസമായി തുടരുന്ന ​ഗാസ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടിം​ഗിൽ എന്നെ ഏറെ ഉലച്ച ഒരു സംഭവം ഇതാണെന്ന് ഗാസയിലെ അൽ ജസീറ പത്രപ്രവർത്തകനായ ഹാനി മഹ്മൂദ് പറഞ്ഞു. അൽ-ഷിഫ ആശുപത്രിയിൽ നിന്ന് ഒരു ബ്ലോക്ക് മാത്രം അകലെയായിരുന്നു ഞാൻ. കഴിഞ്ഞ അരമണിക്കൂറിനുള്ളിൽ അൽ-ഷിഫ ആശുപത്രിക്ക് സമീപം നടന്ന വലിയ സ്ഫോടനത്തിന്റെ ശബ്ദം എനിക്ക് കേൾക്കാൻ കഴിഞ്ഞിരുന്നു എന്ന് ഹാനി മഹ്മൂദ് പറഞ്ഞു.

content summary: Prominent Al Jazeera journalist dies in Israeli airstrike on Gaza

Leave a Reply

Your email address will not be published. Required fields are marked *

×