അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും ഉപദേഷ്ടാവ് ഇലോൺ മസ്കിന്റെയും ചെലവുചുരുക്കൽ നയത്തിനെതിരെ പ്രതിഷേധം ശക്തം. ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി അമേരിക്കയിലെ ടെസ്ല ഷോറൂമുകൾക്ക് മുമ്പിൽ ഒത്തുകൂടിയത്. ടെസ്ല ടേക്ക്ഓവർ, ടെസ്ല ടേക്ക്ഡൗൺ എന്നീ സോഷ്യൽ മീഡിയ ഹാഷ്ടാഗ് വഴി ഏകോപിപ്പിച്ച 37ലധികം പ്രതിഷേധങ്ങൾ രാജ്യത്താകമാനം നടന്നതായി സംഘാടകർ വ്യക്തമാക്കി. എലോൺ മസ്കിനെതിരെയുള്ള രാഷ്ട്രീയ പ്രതിഷേധത്തിന് ഇരയാവുന്നത് കാർ കമ്പനിയായ ടെസ്ലയാണ്.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി വഴി, പതിനായിരക്കണക്കിന് സിവിൽ സർവീസ് ജീവനക്കാരെ പിരിച്ചുവിടാൻ ആയിരുന്നു മസ്‌കിന്റെ പദ്ധതി. ജർമ്മൻ തീവ്ര വലതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിക്കുകയും യുകെ പ്രസിഡന്റ് കെയർ സ്റ്റാർമറിനെ പുറത്താക്കണമെന്ന് മസ്ക് ആവശ്യപ്പെടുകയും ചെയ്തു. ടെസ്‌ല ഉടമകൾ കാറുകളിൽ ബമ്പർ സ്റ്റിക്കറുകൾ പതിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. മസ്‌ക് ഒരു ആംഗ്യ പ്രകടനം നടത്തുന്ന ചിത്രം പ്രദർശിപ്പിക്കുകയും ഇതിനെ ബെർലിനിലെ ടെസ്‌ലയുടെ ഫാക്ടറിക്ക് നേരെ മസ്ക് നടത്തുന്ന നാസി സല്യൂട്ടായി ഉപമിക്കുകയും ചെയ്തു.
ഒറിഗോണിലെയും കൊളറാഡോയിലെയും ടെസ്‌ല ഷോറൂമുകളിൽ തീ വയ്ക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതായി പ്രാദേശിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഉയർന്ന ടെസ്‌ലയുടെ ഓഹരി വില ചൊവ്വാഴ്ച 6 ശതമാനം ഇടിഞ്ഞ് 328.50 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയുടെ അവസാനം 355.84 ഡോളറിൽ തിരിച്ചെത്തിയെങ്കിലും വർഷാരംഭം മുതൽ 12 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. “മസ്‌കിനെ സ്ഥാനഭ്രഷ്ടനാക്കുക”, “ടെസ്‌ല അതിജീവിച്ചാൽ നിങ്ങളുടെ രാജ്യം മരിക്കും” എന്നീ ബാനറുകളുമായി ശനിയാഴ്ച ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ ഏകദേശം 50 മുതൽ 100 വരെ പ്രതിഷേധക്കാർ ഒത്തുകൂടി,
Ludicrous: The Unvarnished Story of Tesla Motors എന്ന പുസ്തകത്തിന്റെ രചയിതാവായ എഡ്വേർഡ് നീഡർമെയർ പ്രതിഷേധത്തിൽ പങ്ക് ചേർന്നിരുന്നു. ടെസ്‌ലയെ ബഹിഷ്‌കരിക്കുകയാണ് മസ്കിനെ തൊഴിലാളി വിരുദ്ധ അജണ്ടകളിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ഏക മാർഗമെന്ന് എഡ്വേർഡ് നീഡർമെയർ പറഞ്ഞു. ടെസ്‌ലയുടെ വില വർദ്ധിപ്പിച്ചതായും കാറുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന അതിന്റെ പ്രധാന ബിസിനസ് മോശമായിക്കൊണ്ടിരിക്കുകയാണെന്നും എഡ്വേർഡ് നീഡർമെയർ വാദിച്ചു. ടെസ്ലയുടെ ഓഹരി വിലയില്‍ ഇടിവുണ്ടാകുകയും, മാര്‍ജിന്‍ കോള്‍ നേടുന്നതിനായി മസ്‌ക് തന്റെ ഓഹരികളുടെ ഒരു ഭാഗം വില്‍ക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്യും. നിങ്ങൾ തടയുന്ന ഓരോ ടെസ്‌ല വിൽപ്പനയും ബിസിനസിനെ കൂടുതൽ മോശമാക്കുമെന്ന് നീഡർമെയർ പറഞ്ഞു. ഷിക്കാഗോയിൽ, “നാസി കാറുകൾ വാങ്ങുന്നത് നിർത്തുക” എന്ന് എഴുതിയ ബാനറുമായി പ്രതിഷേധക്കാർ അണിനിരന്നത്. വൈവിധ്യം, തുല്യത, എന്നിവയെ തകർക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങൾ, മസ്‌ക് പ്രയോഗിക്കുന്ന അധികാരം എന്നിവയിൽ തങ്ങൾ അസ്വസ്ഥരാണെന്ന് ജനങ്ങൾ പറഞ്ഞു. നമ്മൾ ഒരു ഫാസിസ്റ്റ് അട്ടിമറിയിലൂടെയാണ് ജീവിക്കുന്നത് എന്ന് ഭയപ്പെടുന്നതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്ന് ക്രിസ് വൈറ്റ് പറഞ്ഞു.
content summary:Protesters target Tesla showrooms in response to Elon Musk’s cost-cutting measures.