February 14, 2025 |

അറസ്റ്റിന് പിന്നാലെ കൂടുതല്‍ ഫയറായി പുഷ്പ ജയിലിലടയ്ക്കല്‍ പിആര്‍ വര്‍ക്കോ എന്ന് സോഷ്യല്‍ മീഡിയ

എന്നാൽ, ഈ അറസ്റ്റ് ഒരു പി ആർ വർക്ക് ആണോ എന്ന ചോദ്യം ഉന്നയിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ

ഹൈദരാബാദിലെ സ്ത്രീയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ്റെ അറസ്റ്റ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. അറസ്റ്റിന് ശേഷം പിറ്റേ ദിവസം തന്നെ ജയിൽ മോചിതനായ നടൻ പിന്നേയും ചിത്രത്തിന്റെ പ്രമോഷനുകളുമായി തിരക്കിലായിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈ അറസ്റ്റ് ഒരു പി ആർ വർക്ക് ആണോ എന്ന ചോദ്യം ഉന്നയിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആളുകൾ.pushpa 2 sees massive jump 

അല്ലു അർജുനും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായി എത്തിയ പുഷ്പ 2 ദി റൂൾ എന്ന ചിത്രം കഴിഞ്ഞ പത്തു ദിവസമായി ബോക്‌സ് ഓഫീസ് അടക്കി വാഴുകയാണ്. 71 ശതമാനത്തിന്റെ കുതിപ്പാണ് ശനിയാഴ്ച വരെ ചിത്രം നേടിയത്. ഹൈദരാബാദിൽ പുഷ്പ 2ന്റെ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തെ തുടർന്നുണ്ടായ അല്ലുവിന്റെ അറസ്റ്റിന് ശേഷമാണ് ഈ കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്.

ഡിസംബർ 15ന് പുറത്ത് വന്ന കണക്കുകൾ പ്രകാരം പുഷ്പ 2വിന്റെ ഹിന്ദി പതിപ്പ് 498.1 കോടിയും തെലുങ്കിൽ നിന്ന് 262.6 കോടിയും തമിഴിൽ നിന്ന് 44.9 കോടിയും കന്നഡയിൽ നിന്ന് 5.95 കോടിയും മലയാളത്തിൽ നിന്ന് 12.95 കോടിയും നേടിയതോടെ ചിത്രത്തിൻ്റെ ഡൊമസ്റ്റിക് ബോക്സ് ഓഫീസ് കളക്ഷൻ ഇപ്പോൾ 824.5 കോടി രൂപയിലെത്തി.

അല്ലുവിന്റെ അറസ്റ്റിനു ശേഷം ശനിയാഴ്ച ഒരു ദിവസം കൊണ്ട്, പുഷ്പ 2 ഹിന്ദിയിൽ 46 കോടിയും തെലുങ്കിൽ 13 കോടിയും തമിഴിൽ 2.5 കോടിയും കന്നഡയിൽ 45 ലക്ഷവും മലയാളത്തിൽ 35 ലക്ഷവും നേടി. ഹിന്ദി പതിപ്പ് തെലുങ്കിലേതിനെക്കാൾ കളക്ഷൻ നേടിയത് ചർച്ചക്കിടയാക്കിയിരുന്നു, ഇത് ഇന്ത്യയിലുടനീളം സിനിമയെ പ്രമോട്ട് ചെയ്യാനുള്ള നിർമ്മാതാക്കളുടെ ശ്രമങ്ങളെ എടുത്ത് കാണിക്കുകയാണ്. പട്‌നയിൽ ട്രെയിലർ റിലീസ് ചെയ്യുക, ഹൈദരാബാദ്, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ ഇവൻ്റുകൾ സംഘടിപ്പിക്കുക എന്നിവയായിരുന്നു പ്രമോഷണൽ പുഷ്പ 2ന്റെ തന്ത്രങ്ങൾ.

ആഗോളതലത്തിൽ, പുഷ്പ 2 1,190 കോടി രൂപ സമാഹരിച്ചു. രാം ചരണിൻ്റെയും ജൂനിയർ എൻടിആറിൻ്റെയും ബ്ലോക്ക്ബസ്റ്റർ ആർആർആറിൻ്റെ ഡൊമസ്റ്റിക് കളക്ഷനായ 782.2 കോടിയെ മറികടന്ന് പുഷ്പ 2 ഒന്നാമതെത്തിയിരിക്കുകയാണ്.pushpa 2 sees massive jump 

content summary; pushpa 2 sees massive jump in collections netizens smell something fishy

×