പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം നേരിടേണ്ടി വന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ്, ഒപ്പം ഉണ്ടായിരുന്ന ഒരു എംഎല്‍എ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഉണ്ടാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ പിതാവിനെ പോലെ കണ്ട് സ്‌നേഹിച്ചിരുന്നുവെന്ന് പറഞ്ഞ പി വി അന്‍വര്‍, ഇന്ന് മുഖ്യമന്ത്രിയെ മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രതികളാക്കിയിരിക്കയാണ്. കഴിഞ്ഞ ദിവസങ്ങളിലായി എരിഞ്ഞുകൊണ്ടിരുന്ന നെരിപ്പോട്, ആളിക്കത്തുന്നതാണ് വ്യാഴാഴ്ച്ച വൈകിട്ട് കണ്ടത്.
അന്‍വറിന്റെ പല ആരോപണങ്ങളും, ഒരിക്കല്‍ അയാള്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ച ചില ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ആക്ഷേപത്തിന് സമാനമാണെന്നതാണ് കൗതുകം. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈനിലേക്ക് കാര്യങ്ങള്‍ മാറിയത് ജനം തമാശയോടെ കാണുമെങ്കിലും, പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഇന്നലെ വരെ കൂടെ നിന്നൊരാള്‍ വിചാരണ ചെയ്യുകയാണ്. അതിന്റെതായ ആഘാതം ഉണ്ടാകുന്നുണ്ട്. എല്ലാം ജനങ്ങള്‍ക്ക് മനസിലാകും എന്ന സ്ഥിരം പല്ലവി കൊണ്ട് ദേഹത്ത് പുരണ്ട കരി മായ്ക്കാന്‍ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ സാധിക്കണമെന്നില്ല.
അന്‍വര്‍ ഉയര്‍ത്തിയ പ്രധാന ആക്ഷേപങ്ങളാണ് താഴെ പറയുന്നത്.
* മുഖ്യമന്ത്രിക്ക് ബിജെപി ബന്ധം
* എഡിജിപി അജിത്കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് വ്യക്തിപരമായ കാര്യങ്ങള്‍ക്കായി
*വീണ വിജയനുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ മുന്നോട്ടു പോകാതിരിക്കാനാണ് ആര്‍എസ്എസ് കൂടിക്കാഴ്ച്ച എന്ന ആരോപണം നിഷേധിക്കുന്നില്ല
*മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി, ഭൂരിഭാഗം സഖാകള്‍ക്കും മുഖ്യമന്ത്രിയോട് വെറുപ്പ്
*മുഖ്യമന്ത്രി ചതിച്ചു, കള്ളക്കടത്തുമായി ബന്ധമുള്ളവനാക്കി ചിത്രീകരിച്ചു
*അജിത് കുമാര്‍ എഴുതി കൊടുക്കുന്ന കഥയും തിരക്കഥയുമായി മുഖ്യമന്ത്രി വായിക്കുന്നത്
* പാര്‍ട്ടി നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചു
* പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അഭിപ്രായ സ്വാതന്ത്ര്യമില്ല
* പൊതുപ്രവര്‍ത്തകര്‍ക്ക് പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള അവകാശത്തിന് മുഖ്യമന്ത്രി കൂച്ചിവിലങ്ങിട്ടു
* തട്ടിപ്പുകാരനായ പി ശശിയെ മുഖ്യമന്ത്രി താലത്തില്‍ വച്ച് നടക്കുന്നു
* മടിയില്‍ കനമില്ലെന്ന് ഇനി പിണറായി പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല
* മുഹമ്മദ് റിയാസും പി ശശിയും അജിത് കുമാറും ഉള്‍പ്പെട്ട കോക്കസ് പറയുന്നത് മാത്രമാണ് മുഖ്യമന്ത്രി കേള്‍ക്കുന്നത്
*സിപിഎമ്മിന്റെ ഉന്നതരായ നേതാക്കള്‍ പറയുന്നതു പോലും കേള്‍ക്കുന്നില്ല
*മുഹമ്മദ് റിയാസിന് വേണ്ടി പാര്‍ട്ടി സംവിധാനം തകര്‍ക്കുന്നു
*കോടിയേരി ബാലകൃഷ്ണ്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പോലത്തെ സ്ഥിതി ഉണ്ടാകുമായിരുന്നില്ല
*കോടിയേരി എല്ലാവരെയും കേള്‍ക്കുയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തിരുന്ന നേതാവ്
* താന്‍ അറിഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞാല്‍ എകെജി സെന്റര്‍ പൊളിച്ച് സഖാക്കള്‍ക്ക് ഓടേണ്ടി വരും
* പിണറായി വിജയന് ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ല, പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി pv anvar allegations against cm pinarayi vijayan and cpm state leadership
Content Summary; pv anvar allegations against cm pinarayi vijayan and cpm state leadership