June 06, 2026 |
Share on

കാലുപിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്, വിഡി സതീശനെതിരെ ഒളിയമ്പുമായി അന്‍വര്‍

വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടു

കോണ്‍ഗ്രസിനെതിരെ എണ്ണിപ്പറഞ്ഞ് മുന്‍ എംഎല്‍എ പിവി അന്‍വര്‍. വിഡി സതീശന്‍ തന്നെ വസ്ത്രാക്ഷേപം നടത്തി ചെളിവാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തിലുടനീളം പ്രതിപക്ഷനേതാവ് വി ഡി സതീശന് നേരെ നിരവധി ഒളിയമ്പുകളാണ് അന്‍വര്‍ തൊടുത്തുവിട്ടത്.

ആരുടെയും കാലുപിടിക്കാന്‍ താനില്ല. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. യുഡിഎഫ് പറഞ്ഞവാക്ക് പാലിച്ചില്ല. സഹകരണ മുന്നണിയാക്കാമെന്ന് യുഡിഎഫ് പറഞ്ഞപ്പോള്‍ താനത് അംഗീകരിച്ചു. പക്ഷേ അത് പൊതുസമൂഹത്തോട് പറഞ്ഞില്ല. പകരം അന്‍വര്‍ തീരുമാനിക്കട്ടേ എന്നാണ് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും എന്ത് തെറ്റാണ് ചെയ്തതെന്നും പി വി അന്‍വര്‍ ചോദിച്ചു. കുഞ്ഞാലിക്കുട്ടി മാത്രമാണ് തന്നെ പിന്തുണച്ചത്. ഇനി കെസി വേണുഗോപാലില്‍ മാത്രമാണ് പ്രതീക്ഷയെന്നും അന്‍വര്‍ പറഞ്ഞു.

പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് താനും തന്റെ പാര്‍ട്ടിയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. കോണ്‍ഗ്രസിനോട് പൂര്‍ണമായി സഹകരിച്ചുനിന്ന മിന്‍ഹാജിനോട് നന്ദി പറയാനുള്ള മര്യാദ പോലും കോണ്‍ഗ്രസ് കാണിച്ചില്ല. താന്‍ ധിക്കാരിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടക്കുന്നത്. അധികപ്രസംഗം നടത്തിയിട്ടില്ലെന്നും പിണറായി വിജയനെ പുറത്താക്കാനാണ് രാജിവച്ചത്. തനിക്ക് അധികാരത്തോട് കൊതിയില്ല. അതിനാലാണ് അധികാരങ്ങളെല്ലാം ഉപേക്ഷിച്ചത്. തന്റെ ജീവന് പോലും ഇപ്പോള്‍ സംരക്ഷണമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തുമായി തനിക്ക് വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരും. പത്ത് മന്ത്രിമാരെ അയച്ചുതരാമെന്ന് അറിയിച്ചിട്ടുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ലക്ഷ്യംവച്ച കാര്യത്തിനായി ശ്രമിക്കുമ്പോള്‍ ദയാവധത്തിന് വിട്ടിരിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി.

സിപിഎം തന്നെ കള്ളനാക്കാന്‍ ശ്രമിച്ചതായും അന്‍വര്‍ ആരോപിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു. ‘പിവി അന്‍വറിന്റെ പേരില്‍ ഇരുപത്തിയെട്ട് കേസുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എങ്ങനെയാണ് ഇത്രയും കേസുണ്ടായത്? ഈ സര്‍ക്കാരിനെതിരെ പറഞ്ഞതുകൊണ്ടാണ്’ അന്‍വര്‍ വ്യക്തമാക്കി. pv anvar criticizes vd satheesan and congress 

Content Summary: pv anvar criticizes vd satheesan and congress

Leave a Reply

Your email address will not be published. Required fields are marked *

×