June 15, 2026 |
Share on

ഒടുവില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്തേക്ക്

അഴിമുഖം പ്രതിനിധി നിലവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യവുമായി പാര്‍ട്ടി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഒന്നടങ്കമാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രാഹുലിന് അധ്യക്ഷ സ്ഥാനം നല്‍കുന്നതില്‍ അനുകൂലമനോഭാവത്തിലാണ്. ഉപാധ്യക്ഷനായ രാഹുലിന് അധ്യക്ഷനാകാന്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആവശ്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ […]

അഴിമുഖം പ്രതിനിധി

നിലവിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യവുമായി പാര്‍ട്ടി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഒന്നടങ്കമാണ് ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും രാഹുലിന് അധ്യക്ഷ സ്ഥാനം നല്‍കുന്നതില്‍ അനുകൂലമനോഭാവത്തിലാണ്.

ഉപാധ്യക്ഷനായ രാഹുലിന് അധ്യക്ഷനാകാന്‍ സംഘടനാ തിരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് മുതിര്‍ന്ന നേതാവ് എകെ ആന്റണി പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ആവശ്യമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി കൈക്കൊള്ളുമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് രാഹുല്‍ പ്രതികരിച്ചത് പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ തയാറാണെന്നാണ്. പാര്‍ട്ടി പ്രവര്‍ത്തകസമിതി ഏകകണ്ഠമായി രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന ആവശ്യമുന്നയിക്കുന്നത് ഇതാദ്യമായാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×