July 03, 2026 |
Share on

രാജിയില്ലെന്ന് രാഹുല്‍; കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം

രാഹുലിന്റെ നിലപാട് പാര്‍ട്ടിക്കുള്ള മറുപടി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ എംഎല്‍എ സ്ഥാനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. കോണ്‍ഗ്രസില്‍ നിന്നുതന്നെ രാജിക്കായി മുറവിളി ഉയരുമ്പോള്‍, പാലക്കാട് എംഎല്‍എ സ്ഥാനം രാജിവക്കില്ലെന്ന ഉറച്ച നിലപാടിലാണ് രാഹുല്‍. രാജിവയ്ക്കുന്ന കാര്യം ആലോചനയില്‍ പോലുമില്ലെന്നാണ് രാഹുലിന്റെ പ്രതികരണം.

രാഹുലിനെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം വന്നിരിക്കുന്നത്. തന്റെ നിലപാട് ഇതാണെന്ന് പാര്‍ട്ടിക്കകത്ത് ഉള്ളവര്‍ക്ക് കൂടിയുള്ള മറുപടിയെന്നോണമാണ് രാഹുലിന്റെ പ്രതികരണം.

രാഹുലിന്റെ രാജിക്കായി കെപിസിസിയില്‍ സമ്മര്‍ദം അതിശക്തമായിരിക്കുകയാണ്. നിയമസഭാ സമ്മേളനത്തിന് മുന്‍പ് രാഹുല്‍ രാജിവയ്ക്കണമെന്നാണ് കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെയുള്ള ആവശ്യം. ഇക്കാര്യത്തില്‍ കീഴ്‌വഴക്കങ്ങള്‍ നോക്കേണ്ടെന്നാണ് കോണ്‍ഗ്രസിന് ഉള്ളിലും ആവശ്യം ഉയരുന്നത്.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മാത്രം ഒഴിഞ്ഞാല്‍ പോര. എംഎല്‍എ സ്ഥാനം കൂടി രാജിവയ്ക്കണമെന്നാണ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നിലപാട്. കൂടാതെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന അവസരത്തില്‍ രാഹുല്‍ രാജിവച്ചൊഴിഞ്ഞാല്‍ അത് കോണ്‍ഗ്രസിനും യുഡിഎഫിനും ഇമേജ് ഉയര്‍ത്താന്‍ കഴിയുമെന്നാണ് പാര്‍ട്ടിക്കകത്തെ വിലയിരുത്തല്‍.

നിരവധി സ്ത്രീകള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമായിരിക്കുന്നത്.Rahul says no resignation; confusion in Congress

Content Summary: Rahul says no resignation; confusion in Congress

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×