June 15, 2026 |
Share on

നിങ്ങളെ നിശബ്ദരാക്കാന്‍ ദേശവിരുദ്ധരെന്നും ഹിന്ദു വിരുദ്ധരെന്നും അവര്‍ വിളിക്കും: രാഹുല്‍ ഗാന്ധി

അഴിമുഖം പ്രതിനിധി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്തി. തങ്ങളുടെ സമരം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രാഹുലിനോട് അഭ്യര്‍ത്ഥിച്ചു. കഴിവില്ലാത്തവരെയാണ് ആര്‍എസ്എസും അതിന്റെ പോഷക സംഘടനകളും പ്രോത്സാഹിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ബിജെപി അംഗവും ടിവി അഭിനേതാവുമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 12 മുതല്‍ സമരത്തിന് ഇറങ്ങിയത്. ഗജേന്ദ്ര ചൗഹാനെ […]

അഴിമുഖം പ്രതിനിധി

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സന്ദര്‍ശനം നടത്തി. തങ്ങളുടെ സമരം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ വിദ്യാര്‍ത്ഥികള്‍ രാഹുലിനോട് അഭ്യര്‍ത്ഥിച്ചു. കഴിവില്ലാത്തവരെയാണ് ആര്‍എസ്എസും അതിന്റെ പോഷക സംഘടനകളും പ്രോത്സാഹിപ്പിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ബിജെപി അംഗവും ടിവി അഭിനേതാവുമായ ഗജേന്ദ്ര ചൗഹാനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ ജൂണ്‍ 12 മുതല്‍ സമരത്തിന് ഇറങ്ങിയത്. ഗജേന്ദ്ര ചൗഹാനെ പ്രധാനമന്ത്രി മോദി തീരുമാനിച്ചാല്‍ ബിജെപിയില്‍ ആര്‍ക്കും ആ തീരുമാനത്തെ മാറ്റാന്‍ കഴിയില്ലെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളെ അവര്‍ പേടിക്കുന്നത് കൊണ്ടും നിങ്ങളെ നിശബ്ദര്‍ ആക്കാനുമാണ് നിങ്ങള്‍ ദേശ വിരുദ്ധരെന്നും ഹിന്ദു വിരുദ്ധരെന്നും ആര്‍എസ്എസ് മുദ്ര കുത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×