‘രാഹുല്‍ വിഷയം ക്ലോസ്ഡ്, ഇനി ചോദ്യങ്ങളെല്ലാം സിപിഎമ്മിനോട്’: വി ഡി സതീശന്‍

കോണ്‍ഗ്രസ് എടുത്ത നടപടിയെ കേരളം ആദരവോടെയാണ്‌ കാണുന്നതെന്നും പ്രതിപക്ഷ നേതാവ്

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട വിഷയം അടഞ്ഞ അധ്യായം ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഹുലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ‘ നോ മോര്‍ ക്വസ്റ്റിയന്‍’ എന്നായിരുന്നു സതീശന്റെ പ്രതികരണം. ഇനി ചോദ്യങ്ങള്‍ കോണ്‍ഗ്രസിനോടല്ല, സിപിഎമ്മിനോടാണ് വേണ്ടതെന്നാണ് സതീശന്‍ പറയുന്നത്. സിപിഎം ഇപ്പോള്‍ ഈ വിഷയം കൊണ്ടുപിടിച്ചു നടക്കുന്നത് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മകനെതിരായ ഗുരുതരാരോപണം വന്നിട്ടുണ്ട്. അതിന് മറുപടിയില്ല. ഒരു മന്ത്രി ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ക്ക് കളങ്കിത വ്യക്തിത്വമായി രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു. ഈ വിഷയം മറച്ചു വയ്ക്കാനാണ് രാഹുല്‍ വിഷയം ചര്‍ച്ച ചെയ്യുന്നതെന്നാണ് സതീശന്‍ പറയുന്നത്.

രാഹുലിനെതിരായ സംഘടന നടപടി ഞങ്ങള്‍ സ്വീകരിച്ചു. എന്നാല്‍ റേപ്പ് കേസില്‍ പ്രതിയായ ആള്‍ ഇപ്പോഴുമുണ്ട്. റേപ്പില്‍ കേസില്‍പ്പെട്ട എംഎല്‍എയോട് ആദ്യം രാജിവയ്ക്കാന്‍ പറയൂ. ലൈംഗിക അപവാദത്തില്‍പ്പെട്ട എത്ര മന്ത്രിമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസില്‍പ്പെട്ടവര്‍ മുതല്‍ ലൈംഗികാരോപണത്തില്‍പ്പെട്ടിട്ടുണ്ട്. അവരെയൊക്കെ ആദ്യം പുറത്താക്കൂ എന്നാണ് സതീശന്‍ പറഞ്ഞത്. കേരളം ഞെട്ടിപ്പോകുന്ന കാര്യം സിപിഎമ്മിനെ കുറിച്ച് ഉടന്‍ തന്നെ താന്‍ വെളിപ്പെടുത്തുമെന്നും സതീശന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

രാഹുല്‍ വിഷയത്തില്‍ ഇനിയൊരു ചര്‍ച്ചയുമില്ല. ആ വിഷയം ക്ലോസ് ചെയ്തു. ആ വഷയത്തില്‍ ഒരു പാര്‍ട്ടി ചെയ്യാവുന്ന പരമാവധി ചെയ്തു. കേരളത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യാത്ത നടപടിയാണ് എടുത്തത്. ഹൃദയവേദനയോട് കൂടിയാണ് ഒരു സഹപ്രവര്‍ത്തക്കനെതിരേ നടപടിയെടുത്തത്. മുഖം നോക്കിയില്ല, ബന്ധവുമല്ല, നിലപാടാണ് വലുത്. സ്ത്രീപക്ഷ നിലപാടാണ് പാര്‍ട്ടി എടുത്തിരിക്കുന്നത്. അത് പാര്‍ട്ടിക്ക് ബോധ്യമുള്ളതുകൊണ്ടാണ്. സ്ത്രീകളുടെ ആത്മാഭിമാനത്തെ ബഹുമാനിക്കുന്ന പാര്‍ട്ടിയായതുകൊണ്ടാണ് അങ്ങനെയൊരു നിലപാട് എടുത്തത്. ഇനി ഞങ്ങളോടല്ല ചോദ്യങ്ങള്‍ ചോദിക്കേണ്ടത്, ആരോപിതരെ ചേര്‍ത്തു പിടിച്ചിരിക്കുന്ന പിണറായി വിജയനോടാണ്. ഇത്രയും ഒരു പാര്‍ട്ടി ചെയ്തത് കേരളത്തിലെ ജനങ്ങള്‍ ആദരവോടെ നോക്കി കാണുകയാണ്. കേരള പൊതുസമൂഹത്തിലെ ഒപ്പീനയന്‍ മേക്കേഴ്‌സ് ആയവര്‍ ഞങ്ങളെ വിളിക്കുന്നുണ്ട്.  ഞങ്ങളെ അത്ഭുതപ്പെടുത്തി നിങ്ങള്‍ എന്നാണവര്‍ പറഞ്ഞത്. ഈ തീരുമാനം കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന തീരുമാനമാണ് എന്നാണവര്‍ പറഞ്ഞത്. ഞങ്ങളോട് ആദരവോടെ ഒരുപാട് പേ്ര്‍ വിളിച്ചു സംസാരിക്കുന്നുണ്ട്. അതുകൊണ്ട് ചോദ്യങ്ങള്‍ ഇനി ഞങ്ങളോടല്ല, സിപിഎമ്മിനോടാണ്; സതീശന്റെ വാക്കുകള്‍.  Rahul Mamkootathil subject closed; V D  Satheesan

Content Summary; Rahul Mamkootathil subject closed; V D  Satheesan

This post was last modified on August 27, 2025 6:02 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment