July 17, 2026 |
Share on

റെയില്‍ ബജറ്റ് അവതരണം തുടങ്ങി

അഴിമുഖം പ്രതിനിധി കേന്ദ്ര റെയില്‍ ബജറ്റിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. റെയില്‍വെയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ലോകസഭയില്‍ വച്ചതിന് ശേഷമാണ് മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരണം തുടങ്ങിയത്. റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപം വേണമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാതയിരട്ടിപ്പിക്കലിനും, വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ റെയില്‍വെ ബജറ്റാണ് സുരേഷ് പ്രഭു ഇന്ന് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ നിരക്കിന്റെ […]

അഴിമുഖം പ്രതിനിധി

കേന്ദ്ര റെയില്‍ ബജറ്റിന്റെ അവതരണം ലോക്‌സഭയില്‍ തുടങ്ങി. റെയില്‍വെയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ലോകസഭയില്‍ വച്ചതിന് ശേഷമാണ് മന്ത്രി സുരേഷ് പ്രഭു ബജറ്റ് അവതരണം തുടങ്ങിയത്. റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപം വേണമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ അദ്ദേഹം വ്യക്തമാക്കി. പാതയിരട്ടിപ്പിക്കലിനും, വൈദ്യുതീകരണത്തിനും ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ റെയില്‍വെ ബജറ്റാണ് സുരേഷ് പ്രഭു ഇന്ന് അവതരിപ്പിക്കുന്നത്. ഇത്തവണത്തെ ബജറ്റില്‍ നിരക്കിന്റെ കാര്യത്തില്‍ ശരിയായ പ്രഖ്യാപനമുണ്ടാകുമെന്ന് മന്ത്രി അല്‍പ്പം  മുന്‍പ് വ്യക്തമാക്കിയിരുന്നു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×