UPDATES

വരാനിരിക്കുന്നത് മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും?; കേരളത്തില്‍ കനത്ത മഴ തുടരും

കേരളത്തില്‍ അതിതീവ്ര പ്രതിഭാസങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍

                       

കേരളത്തില്‍ അതിതീവ്ര പ്രതിഭാസങ്ങള്‍ സജീവമായി കൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥനായ ഫഹദ് മര്‍സൂഖ് പറയുന്നത് അടുത്തകാലത്തായി തീവ്ര മഴ പെയ്യുന്ന സാഹചര്യം കേരളത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നാണ്. അതായത് ദിവസങ്ങള്‍ കൊണ്ട് പെയ്യേണ്ട മഴ ഒറ്റ ദിവസം കൊണ്ട് തന്നെ പെയ്‌തൊഴിയും. ഇതോടെ സ്ഥിതിഗതികള്‍ ഗുരുതരമാവുന്നു. ഈ പ്രവണത 2018ലെ പ്രളയകാലം മുതല്‍ തുടരുകയാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ഇതിനൊപ്പം ഇടിമിന്നല്‍, ചുഴലിക്കാറ്റ് എന്നിവ കൂടി വന്നാല്‍ സ്ഥിതിഗതികള്‍ ഗുരുതരമാവും. ഭയക്കേണ്ട സാഹചര്യങ്ങളിലൊന്ന് കനത്ത മഴയ്്ക്ക് പിന്നാലെ ദിവസങ്ങള്‍കൊണ്ട് ഉണ്ടാവേണ്ട മഴ 6 മണിക്കൂറിലൊക്കെ പെയ്യുന്ന അവസ്ഥയെ ആണ്. അതാണ് മിന്നല്‍ പ്രളയം. എങ്കിലും ഇത്തവണത്തെ മഴക്കാലത്തെ കുറിച്ച് നിലവില്‍ പ്രവചിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ത്ത് സംസ്ഥാനം സാക്ഷ്യം വഹിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിന്റെ മുകളില്‍ പ്രത്യക്ഷപ്പെട്ട ചക്രവാത ചുഴിയാണ് ഇതിന് കാരണം.പത്തനംതിട്ടയിലും ഇടുക്കിയിലും റെഡ് അലര്‍ട്ട് തുടരുകയാണ്. തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള മറ്റു ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും കോഴിക്കോട് മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറില്‍ ബംഗാള്‍ ഉല്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളും അതീവ ജാഗ്രതയിലാണ്.

പ്രളയവും മിന്നല്‍ പ്രളയവും ഒന്നല്ല

പലപ്പോഴും പ്രളയവും മിന്നല്‍ പ്രളയവും ഒന്നാണെന്ന ധാരണ പൊതുജനത്തിനുണ്ട്. എന്നാല്‍ മണ്‍സൂണ്‍ കാലത്ത് പെയ്യുന്ന തീവ്ര മഴയില്‍ ജലനിരപ്പ് ഉയരുമ്പോഴാണ് പ്രളയം സംഭവിക്കുന്നത്. എന്നാല്‍ കനത്ത മഴയില്‍ മണിക്കൂറുകള്‍ കൊണ്ട് ജലനിരപ്പ് ഉയര്‍ന്ന് പ്രദേശങ്ങള്‍ വെള്ളത്തിന് അടിയിലാവുന്ന അവസ്ഥയാണ് മിന്നല്‍ പ്രളയം. മിന്നല്‍ പ്രളയത്തിന് കാരണമാവുന്നത് മേഘവിസ്‌ഫോടനമാണ്. മേഘ വിസ്ഫോടനത്തെ തുടര്‍ന്ന് നദികളിലെ ജല നിരപ്പ് ഉയരും. ഒപ്പം മണ്ണിടിച്ചിലുമൊക്കെ മിന്നല്‍ പ്രളയത്തിലേക്ക് നയിക്കും. ദേശീയ പ്രളയ കമ്മീഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏകദേശം 40 ദശലക്ഷം ഹെക്ടര്‍ ഭൂമി വെള്ളപ്പൊക്കം ബാധിക്കാനിടയുള്ളതാണ്.കൂടാതെ പ്രതിവര്‍ഷം ശരാശരി 18.6 ദശലക്ഷം ഹെക്ടര്‍ ഭൂമിയേയും പ്രളയം ബാധിക്കുന്നുണ്ട്.

 

English summary; Rain alert in kerala

Share on

മറ്റുവാര്‍ത്തകള്‍