ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ ഷോമാന് ഏറ്റവും മികച്ച ഒരു ആദരാഞ്ജലി. അനശ്വരനായ നടന്‍ രാജ് കപൂറിന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച്, ആര്‍കെ ഫിലിംസ്, ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, എന്‍എഫ്ഡിസി-നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യ എന്നിവര്‍ ചേര്‍ന്ന് ‘രാജ് കപൂറിന്റെ ശതാബ്ദി ആഘോഷിക്കുന്നു’. ഡിസംബര്‍ 13 മുതല്‍ ഡിസംബര്‍ 15 വരെ ഇന്ത്യയിലെ 40 നഗരങ്ങളിലും 135 തിയേറ്ററുകളിലുമായി പ്രശസ്ത നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍ എന്ന നിലയില്‍ അംഗീകരിക്കപ്പെട്ട രാജ് കപൂറിന്റെ പത്ത് ഐതിഹാസിക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രദര്‍ശനങ്ങള്‍ PVR-Inox, Cinepolis സിനിമാശാലകളില്‍ നടക്കും. രാജ്യവ്യാപകമായി അത്യാധുനിക വേദികളില്‍ നടക്കുന്ന ഈ ആദരാഞ്ജലിയില്‍, പങ്കെടുക്കുന്ന എല്ലാ സിനിമാ തിയേറ്ററുകളിലും ടിക്കറ്റിന് വെറും 100 രൂപ നിരക്കായിരിക്കും.
1924 ഡിസംബര്‍ 13-ന് കപൂറിന്റെ ജന്മവാര്‍ഷികത്തിന് ഒരു ദിവസം മുമ്പ്, അദ്ദേഹത്തിന്റെ ബാനര്‍ ആര്‍കെ ഫിലിംസ് നിര്‍മ്മിച്ച 10 സിനിമകളുടെ ചലചിത്ര മേള മുംബൈയില്‍ ഒത്തുകൂടിയ കപൂര്‍ കുടുംബത്തിലെ അംഗങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു. ഡിസംബര്‍ 13 നും 15 നും ഇടയില്‍ ഇന്ത്യയിലുടനീളമുള്ള PVR-Inox, Cinepolis തിയേറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 1948-ല്‍ കപൂര്‍ ആദ്യമായി സംവിധാനം ചെയ്ത ആഗ്, 1988-ല്‍ മരിക്കുന്നതിന് മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മിച്ച അദ്ദേഹത്തിന്റെ അവസാന ചിത്രമായ രാം തേരി ഗംഗാ മൈലിയും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. Raj Kapoor 100th Birth Anniversary. Exhibition of 10 legendary films
Content Summary; Raj Kapoor 100th Birth Anniversary. Exhibition of 10 legendary films