​ഗാസയോട് വിലപേശാൻ പലസ്തീനികളെ സൂക്ഷിക്കുന്ന ഇസ്രയേലിന്റെ ഭൂ​ഗർഭ ജയിൽ

കൊടുക്രൂരതയ്ക്ക് സാക്ഷ്യം വഹിച്ച് രാകെഫെറ്റ് തടവറ

ഗാസയിൽ നിന്നുള്ള പലസ്തീനികളെ രാജ്യത്തെ ഭൂഗർഭ ജയിലായ രാകെഫെറ്റിൽ തടവിലാക്കി ഇസ്രയേൽ. ഇവർക്ക് വെളിച്ചവും മതിയായ ഭക്ഷണവും, അവരുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.

അറസ്റ്റിലായവരിൽ നിരപരാധികളും ഉൾപ്പെടുന്നതായി പബ്ലിക് കമ്മിറ്റി എഗെയ്ൻസ്റ്റ് ടോർച്ചർ ഇൻ ഇസ്രായേൽ എന്ന അഭിഭാഷക സമിതി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേലിലെ കൊടുംകുറ്റവാളികളായ ഏതാനും പേരെ പാർപ്പിക്കാനായി 1980കളുടെ തുടക്കത്തിലാണ് രാകെഫെറ്റ് ജയിൽ തുറന്നതെങ്കിലും, മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ചെയ്യുന്നുവെന്ന കാരണത്താൽ ഏതാനും വർഷങ്ങൾക്കുശേഷം അടച്ചുപൂട്ടി. എന്നാൽ, തീവ്ര വലതുപക്ഷ സുരക്ഷാ മന്ത്രിയായ ഇതമാർ ബെൻ-ഗ്വിർ, 2023 ഒക്ടോബർ 7ലെ ആക്രമണങ്ങൾക്ക് ശേഷം ഇത് വീണ്ടും തുറക്കാൻ ഉത്തരവിട്ടു.

സെല്ലുകൾ, വളരെ ചെറിയ മുറ്റം, അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചാ മുറി എന്നിവയെല്ലാം ഭൂമിക്കടിയിലാണ് സ്ഥിതി ചെയ്യുന്നത്, അതിനാൽ തടവുകാർക്ക് വെളിച്ചമില്ലാതെ ജീവിക്കേണ്ടി വരുന്നു. അതീവ സുരക്ഷ ആവശ്യമായ തടവുകാരെ പാർപ്പിക്കാനാണ് ഈ ജയിൽ ആദ്യം രൂപകൽപ്പന ചെയ്തിരുന്നത്. 1985ൽ അടച്ചുപൂട്ടുമ്പോൾ ഇവിടെ 15 പേരെയാണ് പാർപ്പിച്ചിരുന്നത്. എന്നാൽ, സമീപ മാസങ്ങളിൽ ഏകദേശം 100 തടവുകാരെ വരെ ഇവിടെ അടച്ചിട്ടിട്ടുണ്ടെന്ന് ഔദ്യോഗിക വിവരങ്ങൾ.

ഒക്ടോബർ പകുതിയോടെ അംഗീകരിച്ച വെടിനിർത്തൽ ഉടമ്പടി പ്രകാരം, കുറ്റമോ വിചാരണയോ ഇല്ലാതെ അനിശ്ചിതമായി തടങ്കലിൽ വെച്ചിരുന്ന 1,700 ഗാസൻ പലസ്തീൻ തടവുകാരെയും, ഇസ്രായേൽ കോടതികളിൽ ശിക്ഷിക്കപ്പെട്ട 250 പലസ്തീൻ തടവുകാരെയും ഇസ്രായേൽ വിട്ടയച്ചിരുന്നു. എങ്കിലും, തടങ്കലിൽ വെച്ചിട്ടുള്ളവരുടെ എണ്ണം വളരെ വലുതായതുകൊണ്ട് ഈ കൂട്ട മോചനത്തിന് ശേഷവും, 1,000 പേരോളം അതേ സാഹചര്യങ്ങളിൽ ഇസ്രായേലിന്റെ തടവിൽ കഴിയുന്നുണ്ട്.

ഇസ്രായേലിലെ അതീവ സുരക്ഷാ മന്ത്രിയായ ഇതമാർ ബെൻ-ഗ്വിർ, നുഖ്ബ പോരാളികളെയും ഹിസ്ബുള്ളയുടെ പ്രത്യേക സേനാംഗങ്ങളെയും പാർപ്പിക്കാനായി രാകെഫെറ്റ് ജയിൽ പുനഃസ്ഥാപിച്ചതായി ഇസ്രായേലി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2023 ഡിസംബറിലാണ് ജോലി ചെയ്യുന്നതിനിടെ ആശുപത്രിയിൽ നിന്ന് 34 വയസുകാരിയായ നേഴ്സിനെ പിടികൂടുന്നതും തടവിലാക്കുന്നതും, 2024 ഒക്ടോബറിൽ ഒരു ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകുമ്പോഴാണ് 18 വയസ്സുള്ള ഒരു ഭക്ഷണ വിൽപ്പനക്കാരനുമാണ് ഇവർ പിടികൂടുന്നത്.

യുദ്ധസമയത്ത് ഗാസയിൽ നിന്ന് തടവിലാക്കപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണ പൗരന്മാരാണെ്. ഭാവിയിലെ ചർച്ചകൾക്കും വിലപേശലിനുമായി പലസ്തീനികളുടെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നത് നിയമപരമാണെന്ന് ഇസ്രായേൽ സുപ്രീം കോടതി 2019ൽ വിധിച്ചിരുന്നു. സമാനമായ രീതിയിൽ ജീവനുള്ള തടവുകാരെയും ഇസ്രായേൽ ഉപയോഗിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകൾ ആരോപിക്കുന്നു.

രാകെഫെറ്റ് എന്ന ഭൂഗർഭ ജയിൽ മാസങ്ങളോളം സൂര്യപ്രകാശമില്ലാതെ തടവുകാരെ പാർപ്പിക്കുന്നത് മാനസികാരോഗ്യത്തെയും ശാരീരിക പ്രവർത്തനങ്ങളെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നുണ്ട്. അടച്ചുപൂട്ടിയ ഈ ജയിൽ, സുരക്ഷാ മന്ത്രി ഇതമാർ ബെൻ-ഗ്വിറിന്റെ ഉത്തരവ് പ്രകാരമാണ് വീണ്ടും തുറന്നത്. ഇവിടെ അഭിഭാഷകർ സന്ദർശിച്ചപ്പോൾ, വെളിച്ചമില്ലാത്ത, വൃത്തിഹീനമായ സെല്ലുകളിൽ തടവുകാർ ശ്വാസം മുട്ടുന്നതായും, ഭക്ഷണം നിഷേധിക്കുന്നതായും കണ്ടെത്തിയിരുന്നു.

content summary: Rakefet Prison, Israel’s underground facility reportedly used to detain Palestinians for leverage in negotiations with Gaza

This post was last modified on November 8, 2025 6:11 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment