ചരിത്രത്തില്‍ ആദ്യമായി കളിക്കുന്ന രഞ്ജി ട്രോഫി ഫൈനലില്‍ തുടക്കം ഗംഭീരമാക്കി കേരളം. ശക്തരായ വിദര്‍ഭയുടെ മൂന്നു വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ വീഴ്ത്താന്‍ കേരളത്തിനായി. ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു കേരളം. ഫാസ്റ്റ് ബൗളര്‍ എം ഡി നിധീഷാണ് രണ്ട് വിക്കറ്റുകളുമായി വിദര്‍ഭയെ ഞെട്ടിച്ചത്. ഈഡന്‍ ആപ്പിള്‍ ടോം ഒരു വിക്കറ്റ് വീഴ്ത്തി. വിദര്‍ഭ അകൗണ്ട് തുറക്കും മുന്നേ അവരുടെ ഓപ്പണര്‍ പാര്‍ത്ഥ് രേഖഡെയെ നിധീഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാമനായി എത്തിയ ദര്‍ശന്‍ നല്‍കണ്ടെ ആയിരുന്നു നിധീഷിന്റെ രണ്ടാമത്തെ ഇര. ബേസിലിന്റെ കൈകളില്‍ എത്തിച്ചാണ് ദര്‍ശനെ നിധീഷ് പുറത്തേക്ക് പറഞ്ഞയച്ചത്. ചുവട് ഉറപ്പിച്ചു വന്ന ധ്രുവ് ഷോറേയെ വീഴ്ത്തി ടോം കേരളത്തിന്റെ സന്തോഷം ഇരട്ടിച്ചു. കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാച്ച് ചെയ്താണ് ധ്രുവ് പുറത്താകുന്നത്. ഡാനിഷ് മലേവാറും മലയാളിയും ഈ രഞ്ജീ സീസണില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന ബാറ്ററുമായ കരുണ്‍ നായരുമാണ് ഇപ്പോള്‍ ക്രീസില്‍. Ranji Trophy, kerala vidarbha final updates
Content Summary; Ranji Trophy, kerala vidarbha final updates