പുതിയ ചരിത്രം കുറിച്ചു നേപ്പാളിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, രാജ്യത്തിന് ഐക്യത്തിന്റെ സന്ദേശവുമായി ബലേന്ദ്ര ഷാ. എന്നാല്‍ ഈ സന്ദേശത്തിന് ഒരു പ്രത്യേകതയുണ്ട്!
വമ്പിച്ച തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തന്റെ ആദ്യ സന്ദേശം ഒരു റാപ്പ് ഗാനത്തിലൂടെയാണ് ഷാ ജനങ്ങളിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ചയാണ് ഹിമാലയന്‍ റിപ്പബ്ലിക്കിന്റെ പുതിയ പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേല്‍ക്കുന്നത്.
‘ബാലെന്‍’ എന്ന പേരില്‍ പ്രശസ്തനായ 35-കാരനായ ഈ മുന്‍ റാപ്പര്‍, നേപ്പാളിലെ യുവതലമുറയുടെ രാഷ്ട്രീയ മാറ്റത്തിന്റെ പ്രതീകമായാണ് ഉയര്‍ന്നു വന്നത്. ‘ഐക്യത്തിന്റെ കരുത്താണ് എന്റെ ദേശീയ ശക്തി; വിഭജിക്കപ്പെടാത്ത നേപ്പാളി, ഇത്തവണ ചരിത്രം കുറിക്കപ്പെടുകയാണ്,’ എന്ന് തന്റെ പുതിയ ഗാനത്തിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്ത നിമിഷങ്ങള്‍ക്കകം തന്നെ പതിനായിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.
കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന യുവജന പ്രക്ഷോഭത്തിന് പിന്നാലെ മാര്‍ച്ച് 5-ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബലേന്ദ്ര ഷായുടെ രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. അഴിമതിക്കും സാമ്പത്തിക പ്രതിസന്ധിക്കുമെതിരെ നടന്ന ആ പ്രക്ഷോഭത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. ‘എന്റെ ഹൃദയം ധൈര്യത്താല്‍ നിറഞ്ഞിരിക്കുന്നു, രക്തം തിളയ്ക്കുന്നു; എന്റെ സഹോദരങ്ങള്‍ എനിക്കൊപ്പമുണ്ട്, ഇത്തവണ നമ്മള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും,’ എന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയില്‍ അദ്ദേഹം പാടുന്നു.
പുതിയ ഭരണകൂടം അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി ഇടക്കാല പ്രധാനമന്ത്രി സുശീല കര്‍ക്കി രാജ്യത്തോട് വിടവാങ്ങല്‍ പ്രസംഗം നടത്തി. രാജ്യത്തിന്റെ ഭാവി യുവതലമുറയുടെ കൈകളില്‍ സുരക്ഷിതമാണെന്ന് 73-കാരിയായ സുശീല കര്‍ക്കി പറഞ്ഞു. അഴിമതി അവസാനിപ്പിക്കാനും സുതാര്യമായ ഭരണം ഉറപ്പാക്കാനും സാമ്പത്തിക വികസനം കൊണ്ടുവരാനും പുതിയ സര്‍ക്കാരിന് സാധിക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ്രക്ഷോഭകര്‍ക്കെതിരെയുണ്ടായ നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട സുശീല കര്‍ക്കി, അതിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടുമെന്നും അറിയിച്ചു.
Content Summary: Rapper turned politician Balendra Shah Nepal’s new Prime Minister uses rap to call for unity.
This post was last modified on March 27, 2026 10:25 am
Leave a Comment