റേഷന്‍ വ്യാപാരി സമരം അവസാനിച്ചു; നാളെ മുതല്‍ സാധാരണ പ്രവര്‍ത്തനം ആരംഭിക്കും

അഞ്ച് സംഘടനകളും സമരം പൂർണമായി പിൻവലിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് റേഷൻ വ്യാപാരി സമരം പിൻവലിച്ചു. മന്ത്രി ജി ആർ അനിലുമായി സമരസമിതി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. അഞ്ച് സംഘടനകളും സമരം പൂർണമായി പിൻവലിച്ചതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ഇന്ന് തന്നെ പരമാവധി കടകൾ തുറക്കുമെന്നും നാളെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാകുമെന്നും ജി ആർ അനിൽ വ്യക്തമാക്കി.

കമ്മീഷൻ വർധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിതകാല സമരം തുടങ്ങിയത്. തുടർന്ന് ഉച്ചക്കഴിഞ്ഞ് മന്ത്രി ജി ആർ അനിലുമായി സമരസമിതി നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ഓരോ മാസത്തെയും കമ്മീഷൻ അടുത്തമാസം പത്തിനും പതിനഞ്ചിനും ഇടയിൽ നൽകണമെന്നതായിരുന്നു ഒരു പ്രധാന ആവശ്യം.

ധനവകുപ്പുമായി ആലോചിച്ച് കമ്മീഷൻ സമയത്ത് നൽകുമെന്ന് ഭക്ഷ്യമന്ത്രി ഉറപ്പുനൽകി. കമ്മീഷൻ സമയത്ത് നൽകാൻ കഴിയാതിരുന്നത് സാങ്കേതികം മാത്രമായിരുന്നു. ഇത് പരിഹരിക്കുമെന്ന് ഉറപ്പ് നൽകി. കൂടാതെ കമ്മീഷൻ വർധന സംബന്ധിച്ച് മാർച്ച് മുതൽ ചർച്ച തുടങ്ങുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സമരം പിൻവലിക്കാൻ സമരസമിതി തീരുമാനിക്കുകയായിരുന്നുവെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

content summary; ration traders strike to called off, stores reopen today

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment