ആംആദ്മി പാര്‍ട്ടിയുടെ മാതൃകയിലുള്ള ഭരണമാണോ ബി.ജെ.പിയുടെ മാതൃകയിലുള്ള ഭരണമാണോ നിങ്ങള്‍ക്ക് വേണ്ടത്- അരവിന്ദ് കെജ്രിവാളും കൂട്ടരും ഡല്‍ഹിയിലെ ജനങ്ങളോട് ചോദിക്കുന്നു. ഫെബ്രുവരി അഞ്ചിന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ‘സാധാരണക്കാരുടെ ജനക്ഷേമത്തില്‍ ശ്രദ്ധയൂന്നുന്ന സര്‍ക്കാര്‍ വേണമോ, ശതകോടീശ്വരന്മാരായ സുഹൃത്തുക്കള്‍ക്ക് സഹായം നല്‍കുന്നവരുടെ സര്‍ക്കാര്‍ വേണമോ’ എന്ന ചോദ്യമാണ് കെജ്രിവാള്‍ കഴിഞ്ഞദിവസം ഉന്നയിച്ചത്. നിലവില്‍ പുറത്തുവന്ന പല തിരഞ്ഞെടുപ്പ് സര്‍വ്വേകളും ആംആദ്മി പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം ഡല്‍ഹിയിലുണ്ട് എന്ന സൂചനയാണ് നല്‍കുന്നത്.Aam aadmi party challenges BJP in Delhi
‘സര്‍ക്കാര്‍ പണം ചെലവഴിക്കുന്നത് ജനക്ഷേമത്തിനാണെങ്കില്‍, അതാണ് ആംആദ്മി പാര്‍ട്ടിയുടെ രീതി, ചില ശതകോടീശ്വര ചങ്ങാതിമാരുടെ ഗുണഫലങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നതാണ് ബി.ജെ.പിയുടെ രീതി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം സര്‍ക്കാരിന്റെ 400-500 ചങ്ങാതിമാരുടെ പത്ത് ലക്ഷം കോടി രൂപയുടെ കടമാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ഈ തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് നികുതി ദാതാക്കള്‍ നല്‍കുന്ന പണം ചെലവഴിക്കേണ്ടത് എന്ന് നമ്മള്‍ നിശ്ചയിക്കണം. രണ്ട് വഴികളുണ്ട്. നിങ്ങള്‍ അടയ്ക്കുന്ന നികുതി ജനക്ഷേമത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഒന്നാമത്തേത്. പുതിയ സ്‌ക്കൂളുകള്‍ നിര്‍മ്മിക്കും, കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പ് വരുത്തും, ആശുപത്രികളിലും മൊഹല്ല ക്ലിനിക്കുകളിലും നല്ല ചികിത്സ സൗജന്യമായി നല്‍കും. സ്ത്രീകള്‍ക്ക് സൗജന്യമായി ബസില്‍ യാത്ര ചെയ്യാന്‍ കഴിയും. മുഴുവന്‍ പണവും ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കും. രണ്ടാമത്തേത് ഭരിക്കുന്ന ആളുകളുടെ ഉറ്റ ചങ്ങാതിമാരായ ശതകോടീശ്വരന്മാര്‍ക്ക് വേണ്ടി നികുതിദായകരുടെ പണം ചെലവഴിക്കുക എന്നതാണ്. അവര്‍ക്ക് ആദ്യം വായ്പകള്‍ നല്‍കും. പിന്നീടത് എഴുതിത്തള്ളും.’-കെജ്രിവാള്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് സൗജന്യം നല്‍കി പാട്ടിലാക്കിയാണ് ജയിക്കുന്നതെന്ന ബി.ജെ.പിയുടെ വിമര്‍ശനം നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ ജനക്ഷേമ വാഗ്ദാനങ്ങളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബി.ജെ.പി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി മഹിള സമ്മാന്‍ രാശി പദ്ധതിയില്‍ സ്ത്രീക്കള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന 1000 രൂപ 2100 ആക്കി വര്‍ദ്ധിപ്പിക്കും, 60 വയസിന് മുകളിലുള്ളവര്‍ക്ക് എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യ ചികിത്സ, പൂജാരിമാര്‍ക്കും ഗ്രന്ഥി (ഗുരുദ്വാരകളില്‍ സിഖ് വിശുദ്ധ മതഗ്രന്ഥമായ ഗുരുഗ്രന്ഥാസഹേബ് ആചാരപരമായി വായിക്കുന്നയാളുകള്‍ക്കും മാസം തോറും 18,000 രൂപ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും ആംആദ്മി പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്നു. നിലവിലുള്ള സൗജന്യ വൈദ്യുതി, വെള്ളം, മരുന്ന്, വിദ്യാഭ്യാസം എന്നിവ നല്‍കുന്നത് ബി.ജെ.പി വന്നാല്‍ നിര്‍ത്തലാക്കുമെന്നും ആംആദ്മി പാര്‍ട്ടി പറയുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ബി.ജെ.പിയുടെ രണ്ട് സുഹൃത്തുക്കളുടെ 50,000 കോടി രൂപയുടെ കടമാണ് സര്‍ക്കാര്‍ എഴുതിത്തള്ളിയത്- കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹിയില്‍ സൗജന്യമായി നല്‍കുന്ന സകലതും- സ്‌കൂള്‍ വിദ്യാഭ്യാസം, വൈദ്യുതി, വെള്ളം, ബസ് യാത്ര, എല്ലാം- ഈ തുക കൊണ്ട് സാധിക്കുമായിരുന്നു. സൗജന്യവിതരണം എന്ന് പറഞ്ഞ് ബി.ജെ.പി സാധാരണക്കാരെ കുറ്റബോധത്തിലാഴ്ത്തുകയാണ്. ചങ്ങാതിമാരുടെ 46,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളുന്നത് സൗജന്യമല്ല, പക്ഷേ ഒരു ചെറിയ കുടുംബത്തിന് 500 രൂപയുടെ സഹായം നല്‍കുന്നത് സൗജന്യമാണത്രേ- കെജ്രിവാള്‍ പറഞ്ഞു.
ഈ രീതിയില്‍ തന്നെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങളോളം മുമ്പാരംഭിച്ച ആംആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം നീങ്ങുന്നത്. ആദ്യം തന്നെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ച് മൊഹല്ലകളിലും ചേരികളിലും ദിവസക്കൂലിക്കാരും ചെറുമാസവരുമാനക്കാരുമായ ഇരുപത്-മുപ്പത് പേര്‍ മാത്രം പങ്കെടുക്കുന്ന യോഗങ്ങളിലാണ് ആംആദ്മി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സൗജന്യ വൈദ്യുതിയും, വെള്ളവും, വിദ്യാഭ്യാസവും, ബസ് യാത്രയും മാസം തോറുമുള്ള 2,100 രൂപയും കൂടിയാകുമ്പോള്‍ 25,000 രൂപയുടെ സഹായം ഓരോ സ്ത്രീക്കും ലഭിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു.
തുടര്‍ച്ചയായ മൂന്നാം ഭരണത്തിന്റെ അരികിലാണ് ആംആദ്മി പാര്‍ട്ടി. ബി.ജെ.പിയാകട്ടെ 27 വര്‍ഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഭരണത്തില്‍ തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലും.Aam aadmi party challenges BJP in Delhi
Content Summary: Aam aadmi party challenges BJP in Delhi