July 17, 2025 |
Share on

മോദിയില്‍ നിന്ന് ഉത്തരാഖണ്ഡിനെ രക്ഷിക്കാനും ബാഹുബലി

ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിനെ തോളില്‍ ചുമന്ന് രക്ഷിച്ച് കൊണ്ടുപോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നോക്കി നില്‍ക്കുകയാണ്.

ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ബാഹുബലിയായി ചിത്രീകരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഉത്തരാഖണ്ഡിന്റെ രക്ഷകനായാണ് ഹരീഷ് റാവത്തിനെ ചിത്രീകരിച്ചിരിക്കുന്നത്. ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിനെ തോളില്‍ ചുമന്ന് രക്ഷിച്ച് കൊണ്ടുപോകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നോക്കി നില്‍ക്കുകയാണ്. ബാഹുബലി സിനിമയില്‍ പ്രഭാസ് അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രം ശിവലിംഗ് ചുമന്ന് പോകുന്ന രംഗമാണ് എഡിറ്റ് ചെയ്തി ഈ രൂപത്തിലാക്കിയിരിക്കുന്നത്.

യുപി യുകെ ലൈവ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ 1,80,000 പേര്‍ കണ്ടു. 4500 ഷെയറും വീഡിയോയ്ക്ക് കിട്ടി. അതേസമയം വീഡിയോയെ കുറിച്ച് ഒന്നും അറിയില്ലെന്നും താന്‍ ഉത്തരാഖണ്ഡിന്റെ രക്ഷകനല്ല, സേവകനാണെന്നും ഹരീഷ് റാവത്ത് പ്രതികരിച്ചു.

വീഡിയോ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×