June 26, 2026 |
Share on

ചിന്നസ്വാമി ദുരന്തം; മരണ സംഖ്യ 10 ആയതായി റിപ്പോര്‍ട്ട്

ആഘാതമായി ആര്‍സിബി വിജയാഘോഷം

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ കന്നിക്കിരീടം സ്വന്തമാക്കിയതിന്റെ ആഘോഷം വഴിമാറിയത് ദുരന്തത്തിലേക്ക്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡയത്തില്‍ ആര്‍സിബിയുടെ വിജയം ആഘോഷിക്കാന്‍ തടിച്ചുകൂടിയ ആരാധകര്‍ക്കിടയില്‍ ഉണ്ടായ തിക്കിലും തിരക്കിലും 10 പേര്‍ മരണപ്പെട്ടതായി വിവരം. 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും വിവരം. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പറയുന്നു.

തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ കിരീട നേട്ടത്തിനായി 18 വര്‍ഷമായി കാത്തിരിക്കുന്ന ആരാധകര്‍, കിരീട നേട്ടം ആഘോഷിക്കാനായി ചിന്നസ്വാമിയിലേക്ക് ഒഴുകിയെത്തിയിരുന്നു. സ്‌റ്റേഡിയത്തിന്റെ ഗേറ്റുകളില്‍ ഉണ്ടായ തിരക്കാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നു പറയുന്നു.ആയിരക്കണക്കിന് പേരാണ് ഗേറ്റുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടിയത്. സ്റ്റേഡിയത്തിന് അകത്തേക്ക് കടക്കാന്‍ വേണ്ടി ആരാധകര്‍ ആവേശം കാണിച്ചതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്. ആളുകള്‍ മറ്റുള്ളവരുടെ മേലേറി വരെ അകത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആര്‍സിബിയുടെ വിക്ടറി പരേഡിന് അനുമതി നല്‍കില്ലെന്നായിരുന്നു ബെംഗളൂരു പൊലീസ് ആദ്യം പറഞ്ഞിരുന്നത്. കര്‍ണാടക ആഭ്യന്തര മന്ത്രി പരമേശ്വര റാവുവും, ആര്‍സിബിക്ക് വിക്ടറി പരേഡിന് അനുമതിയില്ലെന്നായിരുന്നു വ്യക്തമാക്കിയത്. പരേഡ് അനുമതി നിഷേധിച്ചതിനെതിരേ സര്‍ക്കാരിനെതിരേ വ്യാപക പരാതി ഉയര്‍ന്നിരുന്നു. പരേഡ് നടത്തണമെന്ന നിലപാടിലായിരുന്നു ആര്‍സിബിയും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും ഉണ്ടായിരുന്നത്.

ഉച്ച മുതല്‍ വന്‍ ജനക്കൂട്ടമാണ് സ്‌റ്റേഡിയത്തിന് സമീപം തടിച്ചു കൂടിയത്. വിക്ടറി പരേഡിന് നിശ്ചയിച്ചിരുന്ന സമയത്തിന് മുമ്പായാണ് അപകടം നടന്നത്. വലിയൊരു ദുരന്തം സംഭവിച്ച പശ്ചാത്തലത്തില്‍ സ്റ്റേഡിയത്തില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന വിജയാഘോഷ പരിപാടി നടക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല..  RCB IPL victory parade stamped in Chinnaswamy stadium,at least  ten feared dead

Content Summary; RCB IPL victory parade stamped in Chinnaswamy stadium, at least ten feared  dead

Leave a Reply

Your email address will not be published. Required fields are marked *

×