ഇന്ന് രണ്ടും മൂന്നും ദിവസത്തേക്കുള്ള ഭക്ഷണം ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഉപയോഗിക്കുന്നവർ ഏറെയാണ് എന്നാൽ ഇത്തരത്തിൽ ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുമ്പോൾ പലതും ശ്രദ്ധിക്കേണ്ടതുണ്ട്. സുരക്ഷിതമായ ഭക്ഷണം തയ്യാറാക്കുന്നതിനായി ലോകാരോഗ്യസംഘടന 10 നിയമങ്ങൾ കൊണ്ടുവന്നിരുന്നു. ലോകമെമ്പാടുമുള്ള 600 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഭക്ഷ്യജന്യ രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഈ നിയമങ്ങൾ സഹായിക്കുന്നതാണ്. പാകം ചെയ്ത ഭക്ഷണം എത്രയും വേഗം കഴിക്കുക എന്നതാണ് നിയമങ്ങളിൽ പ്രധാനപ്പെട്ട ഒന്ന്. എന്നിരുന്നാലും, ഇത് എല്ലായ്പ്പോഴും പ്രായോഗികമല്ലാത്തതിനാൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഭക്ഷണം കഴിക്കുന്നതിന് മുൻപ് വീണ്ടും ചൂടാക്കണം എന്നാണ് ലോകാരോഗ്യസംഘടന മുന്നോട്ട് വയ്ക്കുന്ന മാർഗനിർദേശം. ഭക്ഷണം വീണ്ടും ചൂടാക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ചെറിയ അബദ്ധം പോലും ഭക്ഷണത്തിന്റെ രുചിയും ഘടനയും നശിപ്പിക്കാൻ പോന്നതാണ്. Reheat food
ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റലിലെ ഇൻ്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടൻ്റ് ഡോ സുരഞ്ജിത് ചാറ്റർജി പറയുന്നത് പ്രകാരം പാകം ചെയ്ത ഭക്ഷണത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ബാക്ടീരിയകളെ നശിപ്പിക്കുന്നതിനായി കുറഞ്ഞത് 75 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കണം എന്നാണ്. ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ഭക്ഷണത്തിലെ പോഷകങ്ങൾ നഷ്ടപ്പെടുകയും അത് ഭക്ഷ്യ വിഷബാധയക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും അത് കൊണ്ടാണ് ഭക്ഷണം ഒരു പ്രാവശ്യം മാത്രം ശരിയായ താപനിലയിൽ ചൂടാക്കാൻ ഭക്ഷ്യ വിദഗ്ധർ നിർദ്ദേശിക്കുന്നത്.
പക്ഷെ , ഇത്തരത്തിൽ ഭക്ഷണം ഒറ്റ തവണമാത്രമേ ചൂടാക്കാൻ പാടുള്ളുവെന്നും ആവർത്തിച്ച് ഭക്ഷണം ചൂടാക്കുന്നത് ഭക്ഷണത്തിന്റെ ഗുണ നിലവാരം കുറയ്ക്കുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. ഓരോ തവണയും ഭക്ഷണം ചൂടാക്കുമ്പോൾ ബാക്ടീരിയകൾ വളരാനുള്ള സാധ്യത കൂടുതലാണ്. ലോകാരോഗ്യ സംഘടന ഒരു തവണ ചൂടാക്കുന്നത് ആരോഗ്യകരമാണെന്ന് പറയുന്നുണ്ടെങ്കിലും, കൂടുതൽ തവണ ഭക്ഷണം ചൂടാക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇന്ത്യയിൽ ചൂടുള്ള അന്തരീക്ഷമായതിനാൽ ഭക്ഷണത്തിൽ ബാക്ടീരിയകൾ പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നും ഡോ സുരഞ്ജിത് ചാറ്റർജി പറയുന്നു.
ഉയർന്ന താപനിലയിൽ ഭക്ഷണം വീണ്ടും ചൂടാക്കുന്നത് ഭക്ഷണത്തിലെ ബാക്ടീരിയകളെ നശിപ്പിക്കുകയും ചെയ്യുന്നതിനാൽ, പുളിച്ചു തികട്ടൽ ഛർദ്ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങളിൽ നിന്ന് രക്ഷ നേടാൻ സഹായകമാകും. ഇത്തരം ബാക്ടീരിയകൾ കുട്ടികളുടെയും പ്രതിരോധ ശേഷി കുറഞ്ഞ ആളുകളുടെയും ശരീരത്തിലെത്തിയാൽ അപകടകരമാണ്. ഇത്തരത്തിൽ ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ അരിയാഹാരങ്ങൾ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പ്രത്യേകിച്ചും ചോറ്, അരിയിലെ ബാക്ടീരിയകൾ, കഴുകി ചൂടാക്കുമ്പോൾ നശിച്ചു പോകും, എന്നാൽ ഇവ വീണ്ടും ചൂടാക്കുമ്പോൾ ഇവയുടെ ടോക്സിനുകൾ വീണ്ടും ആക്ടീവായി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ഭക്ഷണം വീണ്ടും ചൂടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീണ്ടും ചൂടാക്കുമ്പോൾ ഭക്ഷണത്തിലെ ഈർപ്പം നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ അല്പം വെള്ളമോ സോസോ ചേർക്കുന്നതാണ് നല്ലത്. ഇത് ജലാംശം നിലനിർത്തുന്നതിനോടൊപ്പം സ്വാദ് നിലനിർത്താനും സഹായിക്കും. വലിയ അളവിൽ ഇടയ്ക്കിടെ ചൂടാക്കുന്നത് ഭക്ഷണത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തും എന്നതിനാൽ ആവശ്യത്തിന് വേണ്ടത് മാത്രം ചൂടാക്കി ഉപയോഗിക്കുന്നതാണ് ആരോഗ്യകരം. ഭക്ഷണം തയ്യാറാക്കുന്നത് മുതൽ ഉപയോഗിക്കുന്നത് വരെ സുരക്ഷിതവും വൃത്തിയുള്ള അന്തരീക്ഷത്തിലും ആയിരിക്കണം എന്നതാണ് പ്രധാനം. രുചിയും ഘടനയും നിലനിർത്താൻ മാത്രമല്ല അവശേഷിക്കുന്ന ഭക്ഷണം തെറ്റായ രീതയിൽ പാകം ചെയ്യുന്നത് വയറിലെ അണുബാധ, ഭക്ഷ്യ വിഷബാധ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾക്ക് കാരണം ആയേക്കാം. ശരിയായ ഊഷ്മാവിൽ ഭക്ഷണം ചൂടാക്കുന്നത് രോഗാണുക്കളെ നശിപ്പിക്കുക മാത്രമല്ല ഭക്ഷണത്തിന്റെ പോഷണം നിലനിർത്തുകയും ചെയ്യും.
content summary : ‘Reheat your food properly before eating says WHO why it is doubly important for Indians