May 22, 2025 |

ചിപ്‌സും സമൂസയും പ്രമേഹത്തിന്റെ കൂട്ടുകാർ

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഒരു പഠനത്തിൽ ചിപ്സും സമോസയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ എന്ന് റിപ്പോർട്ട്. അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ്‌പ്രൊഡക്ട്‌സ് (എജിഎസ്) കൂടുതലുള്ള, അൾട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രമേഹ രോ​​ഗത്തിന് കാരണമാകുന്നതായും കണ്ടെത്തി. ഇത്തരം ഒരു പഠനം ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്, കൂടാതെ ആരോ​ഗ്യകരമായ ഭക്ഷണരീതികൾ ശീലമാക്കുന്നത് പ്രമേഹ സാധ്യത കുറക്കുന്നതിനുള്ള തന്ത്രമാണെന്നും പഠനം പറയുന്നു. ചുവന്ന നിറമുള്ള മാംസം, ഫ്രഞ്ച്ഫ്രൈകൾ, ബേക്കറി ഉൽപന്നങ്ങൾ, സമോസകൾ, […]

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ ഒരു പഠനത്തിൽ ചിപ്സും സമോസയും പ്രമേഹത്തിന്റെ പ്രധാന കാരണങ്ങൾ എന്ന് റിപ്പോർട്ട്. അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ്‌പ്രൊഡക്ട്‌സ് (എജിഎസ്) കൂടുതലുള്ള, അൾട്രാ പ്രോസസ് ചെയ്തതും വറുത്തതുമായ ഭക്ഷണങ്ങൾ ഇന്ത്യയുടെ വർദ്ധിച്ചുവരുന്ന പ്രമേഹ രോ​​ഗത്തിന് കാരണമാകുന്നതായും കണ്ടെത്തി. ഇത്തരം ഒരു പഠനം ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്, കൂടാതെ ആരോ​ഗ്യകരമായ ഭക്ഷണരീതികൾ ശീലമാക്കുന്നത് പ്രമേഹ സാധ്യത കുറക്കുന്നതിനുള്ള തന്ത്രമാണെന്നും പഠനം പറയുന്നു.

ചുവന്ന നിറമുള്ള മാംസം, ഫ്രഞ്ച്ഫ്രൈകൾ, ബേക്കറി ഉൽപന്നങ്ങൾ, സമോസകൾ, മധുര പലഹാരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഭക്ഷണങ്ങൾ പ്രമേഹത്തിന് കാരണമാകാറുണ്ട്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെ സഹായത്തോടെ നടത്തിയ ഗവേഷണം കഴിഞ്ഞ ആഴ്ച ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസസ് ആൻഡ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ചിരുന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

പ്രമേഹ സാധ്യത കുറക്കുന്നതിനായി പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, മത്സ്യം, വേവിച്ച ഭക്ഷണങ്ങൾ, ബ്രൗൺ റൈസ് എന്നിവയാൽ സമൃദമായ ആഹാരങ്ങൾ ശീലമാക്കുക.

“ചുരുക്കത്തിൽ, ചെറുപ്രായത്തിൽ എന്ത് ആഹാരം കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്, ചെറുപ്പത്തിൽ പോഷകസമൃദമായ ആഹാരം കഴിക്കുന്നത് ഇൻസുലിന്റെ അളവ്

നിയന്ത്രിക്കാൻ സഹായിക്കുന്നു, എന്നാൽ മുതിർന്ന ശേഷം ഉണ്ടാകുന്ന പ്രമേഹം തടയുക പ്രയാസകരമാണ്, മുതിർന്ന പ്രായത്തിൽ ഉണ്ടാകുന്ന ഇൻസുലിനിലെ വത്യാസം ഭക്ഷണത്തിലൂടെ മാറ്റാൻ സാധിക്കില്ല. മുതിർന്ന ശേഷമുള്ള ഭക്ഷണം ഇൻസുലിൻ നിയന്ത്രിക്കാൻ സഹായിക്കില്ല. പ്രായം അനുസരിച്ച് ഭക്ഷണം ക്രമീകരിക്കുക, ചെറുപ്രായത്തിൽ തന്നെ ഭക്ഷണ ക്രമീകരണം ശ്രദ്ധിക്കണം എന്ന മുന്നറിയിപ്പോടെയാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ അസുഖ സാധ്യതകൾ കൂട്ടുന്നു, എന്നാൽ ആവിക്ക് വച്ചതും പുഴുങ്ങിയതുമായ ഭക്ഷണത്തിന് കൂടുതൽ ആരോ​ഗ്യ സാധ്യതകളുണ്ട്.

സമീപകാലത്ത് പുറത്തു വന്ന പഠനങ്ങൾ പ്രകാരം 101 ദശലക്ഷത്തിലധികം ഇന്ത്യക്കാരാണ് പ്രമേഹരോ​ഗവുമായി ജീവിക്കുന്നത്, ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നാണ്. ശാരീരിക കാര്യങ്ങളിലെ ശ്രദ്ധയില്ലായിമയും അനാരോഗ്യകരമായ ഭക്ഷണസാധനങ്ങളുടെ അമിത ഉപയോ​ഗവും ആളുകളെ രോ​ഗികളാക്കാൻ കാരണമാകുന്നു. ന​ഗരങ്ങളിൽ താമസിക്കുന്നവരിലാണ് ഇത് കൂടുതലായും കാണപ്പെടുന്നതെന്നും പഠനങ്ങൾ പറയുന്നു.

 

content summary;  icmr report identifies foods contributing to indias diabetes epidemic.

Leave a Reply

Your email address will not be published. Required fields are marked *

×