June 13, 2026 |
Share on

രാജിവച്ചു പോകൂ ജോണ്‍ ബ്രിട്ടാസ്; കൈരളി ചാനലിനെ രൂക്ഷമായി വിമര്‍ശിച്ച് റിമ കല്ലിങ്കല്‍

കൊച്ചിയില്‍ ഒരു നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു കൈരളി നല്‍കിയ വാര്‍ത്തകള്‍ക്കെതിരേയായിരുന്നു റിമയുടെ പ്രതിഷേധം

കൈരളി ചാനലിനെ നിശിതമായി വിമര്‍ശിച്ച് ചലച്ചിത്രതാരം റിമ കല്ലിങ്കല്‍. കൊച്ചിയില്‍ ചലച്ചിത്രതാരം ആക്രമിക്കപ്പെട്ട സംഭവത്തില്‍ മനോധര്‍മം പോലെ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയതിനെതിരേയാണു റിമ തന്റെ രോഷം കൈരളി ചാനലിനെതിരേ പ്രകടിപ്പിക്കുന്നത്.

കൈരളി ചാനല്‍ ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനെ സംബോധന ചെയ്തു കൊണ്ട്, ഒരു സ്ത്രീ തന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ പോകുമ്പോള്‍ സെന്‍സേഷണല്‍ വാര്‍ത്ത ചമയ്ക്കുന്ന കാര്യം താങ്കള്‍ അറിയുന്നുണ്ടോ എന്നാണു റിമ ചോദിക്കുന്നത്. നിങ്ങളുടെ ചാനലില്‍ നടക്കുന്ന കാര്യം നിങ്ങള്‍ അറിയുന്നില്ലെങ്കില്‍ രാജിവച്ചു പോകാനും റിമ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×