June 08, 2026 |
Share on

പെണ്‍കുട്ടികളെ ഇതാ നിങ്ങളുടെ റോള്‍ മോഡല്‍; വൈക്കം വിജയലക്ഷ്മിയെ ചൂണ്ടി റിമ കല്ലിങ്കല്‍

വിവാഹശേഷം കരിയര്‍ ഉപേക്ഷിക്കണമെന്ന് ആണ്‍കുട്ടികളോട് ആരും പറയാറില്ല

വിവാഹശേഷം സിനിമാഗാനങ്ങള്‍ പാടരുതെന്നും പ്രോഗ്രാമുകളില്‍ പങ്കെടുക്കരുതെന്നും പ്രതിശ്രുതവരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വിവാഹത്തില്‍ നിന്നും പിന്മാറിയ ഗായിക വൈക്കം വിജയലക്ഷ്മിയെ അഭിനന്ദിച്ച് നടി റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എല്ലാ പെണ്‍കുട്ടികള്‍ക്കും റോള്‍ മോഡലാണ് വിജയലക്ഷ്മിയെന്നാണു റിമ പറയുന്നത്. വിവാഹശേഷം ഒരാണ്‍കുട്ടിയോട് ആരും  കരിയര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടാറില്ല. അങ്ങനെയൊരു തീരുമാനം വരുന്നതെന്ന് എത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് ചിന്തിക്കണമെന്നാണു വിജയലക്ഷ്മിയെ ചൂണ്ടിക്കാട്ടി റിമ ചോദിക്കുന്നത്. എന്നാല്‍ എല്ലാവരുടെയും കാര്യത്തില്‍ അങ്ങനെ സംഭവിക്കില്ലെന്നും റിമ പറയുന്നു. സ്ത്രീക്കും പുരുഷനും തുല്യപരിഗണനയെന്ന നിലയില്‍ മുന്നോട്ടുപോകുന്ന ബന്ധങ്ങള്‍ ഉണ്ടെന്നും റിമ തന്റെ കുറിപ്പില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×