July 16, 2026 |
Avatar
Share on

റിയോ 2016; ഹോക്കിയില്‍ ഇന്ത്യക്ക് വിജയം

അഴിമുഖം പ്രതിനിധി സ്വര്‍ണപ്രതീക്ഷകളോടെ ഒളിമ്പിക്‌സിന് എത്തിയിരിക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ജയത്തോടെ തുടക്കം. ആദ്യമത്സരത്തില്‍ അയര്‍ലണ്ടിനെതിരെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് വിജയം നേടാനായത്. രഘുനാഥ് വൊക്കലിഗ രണ്ടും രൂപീന്ദര്‍ പാല്‍ ഒരു ഗോളും ഇന്ത്യക്കായി നേടി.ജോണ്‍ ജെര്‍മിയാന്‍, കോണോര്‍ ഹാര്‍തെ എന്നിവരാണ് അയര്‍ലണ്ടിനായി ഗോളുകള്‍ നേടിയത്. അതേസമയം പുരുഷ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ ലിയാണ്ടര്‍ പേസ്- രോഹന്‍ ബൊപ്പണ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പോളണ്ടിന്റെ മാറ്റ്‌സ്ലോവിക്‌സി-കുബുട്ട് സഖ്യത്തോട് തോറ്റ് […]

അഴിമുഖം പ്രതിനിധി

സ്വര്‍ണപ്രതീക്ഷകളോടെ ഒളിമ്പിക്‌സിന് എത്തിയിരിക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിന് ജയത്തോടെ തുടക്കം. ആദ്യമത്സരത്തില്‍ അയര്‍ലണ്ടിനെതിരെ രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് വിജയം നേടാനായത്. രഘുനാഥ് വൊക്കലിഗ രണ്ടും രൂപീന്ദര്‍ പാല്‍ ഒരു ഗോളും ഇന്ത്യക്കായി നേടി.ജോണ്‍ ജെര്‍മിയാന്‍, കോണോര്‍ ഹാര്‍തെ എന്നിവരാണ് അയര്‍ലണ്ടിനായി ഗോളുകള്‍ നേടിയത്.

അതേസമയം പുരുഷ ടെന്നീസ് ഡബിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷകളായ ലിയാണ്ടര്‍ പേസ്- രോഹന്‍ ബൊപ്പണ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം പോളണ്ടിന്റെ മാറ്റ്‌സ്ലോവിക്‌സി-കുബുട്ട് സഖ്യത്തോട് തോറ്റ് പുറത്തായത്.സ്‌കോര്‍: 6:4, 7:6

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×