അഴിമുഖം പ്രതിനിധി
പത്മ പുരസ്‌കാരങ്ങളുടെ സാധ്യത പട്ടികയില്‍ മനുഷ്യ ദൈവങ്ങളുടെ തള്ളിക്കയറ്റം. നാളത്തെ ഇന്ത്യ എന്തായിരിക്കും എന്ന വ്യക്തമായ സന്ദേശമാണ് 148 പേരുകള്‍ അടങ്ങുന്ന സാധ്യത പട്ടികയിലൂടെ പുറത്ത് വന്നിരിക്കുന്നത്. യോഗ ഗുരു ബാബ രാംദേവ്, ശ്രീ ശ്രീ രവിശങ്കര്‍, മാതാ അമൃതാനന്ദമയി എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ടെന്നാണ് സൂചന. റിപബ്ലിക് ദിനത്തിന്റെ തലേദിവസമായ ഞായറാഴ്ചയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്.
മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്ധ്വാനി, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, പ്രമുഖ വയലിനിസ്റ്റ് എല്‍ സുബ്രഹ്മണ്യം എന്നിവര്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. രജനീകാന്ത്, അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, സംവിധായകന്‍ സഞ്ചയ് ലീല ബന്‍സാലി, ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തുടങ്ങിയവരാണ് സിനിമ മേഖലയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചവരില്‍ പ്രമുഖര്‍.
കായിക താരങ്ങളായ പി വി സിന്ധു, സുശീല്‍ കുമാര്‍, അരുണ്‍ സിന്‍ഹ, സര്‍ദാര്‍ സിംഗ്, ശശി കിരണ്‍ എന്നിവര്‍ അന്തിമ പട്ടികയില്‍ ഉണ്ട്. കേരളത്തില്‍ നിന്നുള്ള പ്രമുഖ അഭിഭാഷകന്‍ കെ കെ വേണുഗോപാലിന്റെ പേരും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന പേരുകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു. പുരസ്‌കാരങ്ങള്‍ തിങ്കളാഴ്ച റിപബ്ലിക് ദിനാഘോഷങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യും.
When Mother Teresa was given Bharat ratna No body including you commented anything. Why are you say these when aomebody from the majority community is honoured. That too all these names are doing good humaniterian services. After the sunami nobody except mata amritanandamayi worked in those parts and gave lot of services. Kindly say that things also when you comment negetively.