June 13, 2025 |

മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം;അവകാശപ്പോരിലെ ആറ് പ്രധാനഘടകങ്ങള്‍

ഒരു വർഷത്തിലേറെയായി മർഡോക്കിന്റെ പിൻതുടർച്ചാവകാശം ഇനി ആർക്ക് എന്നതിനെ ചൊല്ലിയുള്ള രഹസ്യ നിയമയുദ്ധത്തിലാണ് കുടുംബം.

ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള യാഥാസ്ഥിതിക മാധ്യമ സാമ്രാജ്യത്തെ റൂപർട്ട് മർഡോക്കും കുടുംബവുമാണ് നിയന്ത്രിക്കുന്നത്. ഒരു വർഷത്തിലേറെയായി മർഡോക്കിന്റെ പിൻതുടർച്ചാവകാശം ഇനി ആർക്ക് എന്നതിനെ ചൊല്ലിയുള്ള രഹസ്യ നിയമയുദ്ധത്തിലാണ് കുടുംബം. റൂപർട്ട് തന്റെ കമ്പനികളുടെ പൂർണ്ണ നിയന്ത്രണം മൂത്ത മകൻ ലാച്ലന് കൈമാറാൻ ശ്രമിക്കുകയും ഈ നീക്കത്തെ റൂപ‍ർട്ടിന്റെ സഹോദരങ്ങൾ തടയുകയും ചെയ്തിരുന്നു.

അവകാശ തർക്കത്തെ ചൊല്ലിയുള്ള കേസിന്റെ  3,000ത്തിലധികം പേജുകളുള്ള വിചാരണ രേഖയുടെ ഭൂരിഭാഗവും ന്യൂയോർക്ക് ടൈംസിന് ലഭിച്ചതായി റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ വിശദ വിവരങ്ങളും, കേസിന്റെ തുടക്കം മുതലുള്ള വിധികളും, വിചാരണയുടെ പൂർണ്ണ ട്രാൻസ്ക്രിപ്പ്റ്റുകളും തെളിവായി നൽകിയ കുടുംബാംഗങ്ങൾ തമ്മിലുള്ള വിപുലമായ കൈമാറ്റങ്ങളുടെ രേഖകളുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ലഭ്യമായ രേഖകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ 6 ഘടകങ്ങൾ ന്യൂയോ‍ർക്ക് ടൈംസ് ഇവിടെ വിശദീകരിച്ചിട്ടുണ്ട്

ഇം​ഗ്ലീഷ് സംസാരിക്കുന്ന ലോകത്തെ സൃഷ്ടിക്കാൻ ആ​ഗ്രഹിക്കുന്ന ഒരു പ്രത്യയശാസ്ത്ര പോരാളിയാണോ അതോ ലാഭത്തിനായി പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒരു യാഥാസ്ഥിതിക ബിസിനസ്കാരനാണോ താങ്കൾ കരിയറിന്റെ ചരിത്രത്തിലുടനീളം ഈ ഒരു ചോദ്യം റൂപർട്ടിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ സമ‍ർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ റൂപർട്ടിന്റെ പ്രത്യയശാസ്ത്രപരമായ പാരമ്പര്യം പരമപ്രധാനമാണ്. ഫോക്സും തങ്ങളുടെ നേതൃത്വത്തിൽ പ്രവ‌‍ർത്തിക്കുന്ന ചുരുക്കം ചില മാധ്യമങ്ങളും മാത്രമാണ് മാധ്യമങ്ങൾക്കെതിരായ ശബ്ദങ്ങൾക്കെതിരെ സംസാരിക്കുന്നതെന്ന് ഒരിക്കൽ റൂപൻ തന്റെ ഭാര്യ അന്നയ്ക്ക് എഴുതിയിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്തിന്റെ ഭാവിക്ക് തന്റെ സാമ്രാജ്യം നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും തന്റെ മരണശേഷം വളരെക്കാലം തന്റെ വാർത്താ മാധ്യമങ്ങളെ അവയുടെ യാഥാസ്ഥിതിക പാതയിൽ നിലനിർത്തുന്നതിന് ലാച്ലന് പൂർണ്ണ നിയന്ത്രണം നൽകാൻ താൻ ആ​ഗ്രഹിക്കുന്നതായും മറ്റുള്ളവർക്ക് വിൽക്കുന്നതിലൂടെ ലഭിക്കുന്ന ലാഭത്തേക്കാളും താൻ പ്രധാനം നൽകുന്നത് പിൻതുട‍‌‍ർച്ചാ അവകാശത്തിന് ആണെന്ന് റൂപര്‍ട്ട് സാക്ഷ്യപ്പെടുത്തി.

മർഡോക്ക് കുടുംബ ട്രസ്റ്റിനെച്ചൊല്ലിയുള്ള തർക്കം പണ്ട് മുതലുള്ള പ്രശ്നങ്ങളുടെ ആഴം വർദ്ധിപ്പിച്ചു. ജെയിംസിന്റെ നേതൃത്വത്തിൽ തന്റെ മൂന്ന് മൂത്ത സഹോദരങ്ങൾ പിതാവിന്റെ മരണശേഷം തനിക്കെതിരെ കരുനീക്കങ്ങൾ നടത്താൻ ഗൂഢാലോചന ചെയ്യുന്നതായി ലാച്ലാന് ബോധ്യപ്പെട്ടു. സ്വത്ത് വിഭജനത്തിന്റെ കൈമാറ്റത്തിന്റെയും പദ്ധതിയിൽ നിന്ന് തന്നെ മാറ്റി നിർത്തുന്നതായി തനിക്ക് തോന്നിയതായി മകൾ എലിസബത്ത് പറഞ്ഞു. “നിങ്ങൾ കുടുംബത്തിൽ വിള്ളൽ സൃഷ്ടിച്ചു,” എലിസബത്ത് സഹോദരനോട് പറഞ്ഞു. റൂപർട്ടിന്റെ മൂത്ത മകൻ പ്രൂഡൻസ്, തന്നോടും എലിസബത്തിനോടും സഹായികളെപ്പോലെ പെരുമാറിയതായി ലാച്ലൻ പറഞ്ഞു. ഫാമിലി ട്രസ്റ്റിലേക്കുള്ള ജെയിംസിന്റെ പ്രതിനിധിയും ഉറ്റ സുഹൃത്തുമായ ജെസ്സി ആഞ്ചലോ ഈ പദ്ധതിയെ “ഓർവെല്ലിയൻ” എന്ന് വിളിക്കുകയും ജിം ക്രോ സൗത്തിലെ കറുത്ത വർഗക്കാരായ വോട്ടർമാരുടെ അവകാശം നിഷേധിക്കലിനോട് അതിനെ താരതമ്യം ചെയ്യുകയും ചെയ്തു.

പോരാട്ടം പണത്തിന് വേണ്ടിയായിരുന്നു ട്രസ്റ്റിലെ തന്റെ സഹോദരങ്ങളുടെ ഓഹരികൾക്കായി ലാച്ലാൻ എത്ര പണം നൽകാൻ തയ്യാറാകുമെന്നാണ് എല്ലാവ‍‍ർക്കും അറിയേണ്ടിയിരുന്നത്. ആ ഓഹരികൾ ഇല്ലെങ്കിൽ, ലാപ്ചന് കമ്പനികളുടെ നിയന്ത്രണം നഷ്ടപ്പെടാം. മുൻകാലങ്ങളിൽ ലാച്ലാനും റൂപർട്ടും പ്രുഡൻസ്, എലിസബത്ത്, ജെയിംസ് എന്നിവരെ ഓഹരികൾ വാങ്ങുന്നതിനായി സമീപിച്ചിരുന്നു, എന്നാൽ അവരുടെ ഓഹരികളുടെ വിപണി മൂല്യത്തിന്റെ 60 ശതമാനത്തിൽ കൂടുതൽ അവർക്ക് നൽകാൻ ലാച്ലാൻ തയ്യാറായിരുന്നില്ല.

മ‍ർഡോക്കിന്റെ പിന്തുട‍ർച്ചാവകാശത്തെ റൂപർ‌ട്ടിന്റെ മരണശേഷം സാമ്രാജ്യം ആര് ഭരിക്കുമെന്ന തർക്കമാണെന്ന നിലയിലേക്ക് എത്തിച്ചു. ലാച്ലനും ജെയിംസും തമ്മിലുള്ള പോരാട്ടം പോലെ ഇതിനെ രൂപപ്പെടുത്തി എടുക്കുകയും ചെയ്തു. എന്നാൽ മറ്റൊരു യഥാർത്ഥ സാധ്യത കൂടിയുണ്ട്: മർഡോക്ക് കുടുംബത്തിന് ഏതാനും വർഷങ്ങൾക്കുള്ളിൽ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടേക്കാം. റൂപർട്ടിന് തന്നെയല്ലാതെ മറ്റാരെയുമില്ല. 2006-ൽ ഫോക്സ് കോർപ്പറേഷനും ന്യൂസ് കോർപ്പറേഷനും വോട്ടിംഗ് ഓഹരികൾ കൈവശം വയ്ക്കുന്ന തരത്തിൽ ട്രസ്റ്റ് അദ്ദേഹം ഘടനയ്ക്ക് റൂപർട്ട് മാറ്റം വരുത്തിയിരുന്നു. എന്നാൽ ട്രസ്റ്റ് 2030ൽ കാലഹരണപ്പെടും, ആ സമയത്ത് അതിന്റെ ഗുണഭോക്താക്കൾക്ക് അവരുടെ ഓഹരികൾ ഇഷ്ടാനുസരണം വിൽക്കാൻ കഴിയും, എന്നാൽ 70 വർഷത്തിലധികമായി റൂപർട്ട് കെട്ടിപ്പടുത്ത ബിസിനസുകൾ അവർ കൈവശം വയ്ക്കാൻ സാധ്യതയുണ്ട്.

93 വയസുള്ള റൂപർട്ട് വർഷങ്ങൾക്ക് മുമ്പ് പൊതുജനങ്ങളഉടെ ശ്രദ്ധയിൽ നിന്ന് അകന്ന വ്യക്തിയാണ്. അഭിമുഖങ്ങളിൽ പങ്കെടുക്കാനോ പൊതുയിടങ്ങളിൽ പരസ്യമായി പ്രത്യക്ഷപ്പെടാനോ റൂപർട്ട് ആ​ഗ്രഹിച്ചിരുന്നില്ല. ഇതിനെ സംബന്ധിച്ച് ഊഹാപോഹങ്ങളും നിരവധിയാണ്. എന്നാൽ ഇതിനൊന്നും മറുപടി നൽകാൻ തയ്യാറല്ലാത്ത പക്ഷം ഊഹാപോഹങ്ങളെ ജനം വിശ്വസിച്ചു. റൂപർട്ടിന്റെ മാനസിക തീവ്രതയിൽ താൻ മതിപ്പുളവാക്കുന്നതായി ട്രസ്റ്റ് കേസ് കൈകാര്യം ചെയ്ത നെവാഡ പ്രൊബേറ്റ് കമ്മീഷണർ എഡ്മണ്ട് ജെ. ഗോർമാൻ ജൂനിയ‌ർ പറഞ്ഞു. മർഡോക്ക് കൃത്യമായ ഓർമ്മയോടെയും വിവേകത്തോടെയും പല കാര്യങ്ങളും സാക്ഷ്യപ്പെടുത്തിയിരുന്നതെന്നും ഗോർമാൻ എഴുതി.

മർഡോക്സ് സഹോദരങ്ങൾക്കായി മാ‍ർക്ക് ഡെവെറക്സ് ഒരു മെമ്മോ എഴുതി “പിന്തുടർച്ച” മെമ്മോ എന്ന് അദ്ദേഹം അതിനെ വിളിച്ചു – റൂപർട്ടിന്റെ മരണശേഷം ഫോക്സ് ന്യൂസിനെ കേന്ദ്രത്തിലേക്ക് മാറ്റാൻ കഴിയുമോ എന്നതുൾപ്പെടെ വിവിധ ചോദ്യങ്ങൾ പരിഗണിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുന്നത് ആയിരുന്നു ഈ മെമ്മോയുടെ ലക്ഷ്യം.

content: A look on Rupert Murdoch and his family who control the most influential conservative media empire in the world and their secret legal battle over who controls it.

Leave a Reply

Your email address will not be published. Required fields are marked *

×