Continue reading “റഷ്യന്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു”

" /> Continue reading “റഷ്യന്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു”

"> Continue reading “റഷ്യന്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു”

">

UPDATES

റഷ്യന്‍ പ്രതിപക്ഷ നേതാവ് വെടിയേറ്റു മരിച്ചു

                       

റഷ്യയിലെ മുതിര്‍ന്ന പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനും മുന്‍ ഉപപ്രധാനമന്ത്രിയുമായ ബോറിസ് നെമറ്റ്‌സോവ് (68) വെടിയേറ്റ് മരിച്ചു. പുടിനെതിരെ നാളെ മുതല്‍ പ്രക്ഷോഭം തുടങ്ങാനിരിക്കെയാണ് നെമറ്റ്‌സോവ് കൊല്ലപ്പെടുന്നത്.

ക്രെംലിനിലെ ബോള്‍ഷോ കമെനി പാലത്തിലൂടെ നടന്നുപോകുകയായിരുന്ന നെമറ്റ്‌സോവിനെ അജ്ഞാത സംഘം പുറകില്‍ നിന്ന് നാലു തവണ വെടിവച്ചെന്ന് റഷ്യന്‍ പൊലീസ് പറഞ്ഞു. പ്രാദേശിക സമയം രാത്രി 11.40നായിരുന്നു സംഭവം.

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെതിരെ ഈ ഞായറാഴ്ച പ്രക്ഷോഭം നടത്താനൊരുങ്ങവെയാണ് നെമറ്റ്‌സോവ് കൊല്ലപ്പെട്ടത്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, പുടിന്‍ തന്നെ കൊന്നു കളഞ്ഞേക്കുമെന്നു ഭയക്കുന്നതായി നെമറ്റ്‌സോവ് പറയുന്നുണ്ട്. യുക്രെയ്‌നിലെ റഷ്യയുടെ ഇടപെടലിന് നെമറ്റ്‌സോവ് എതിരായിരുന്നു.
1990കളില്‍ പ്രസിഡന്റ് ബോറിസ് യെല്‍റ്റ്‌സിന്റെ ഭരണത്തിന്‍ കീഴില്‍ ഉപപ്രധാനമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍