June 26, 2026 |
Avatar
അഴിമുഖം
Share on

റഷ്യന്‍ അംബാസിഡറെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു

അക്രമി ‘ആള്ളാഹു അക്ബര്‍, ആലപ്പോയെ ഒരിക്കലും വിസ്മരിക്കരുത്, സിറിയയെ ഒരിക്കലും വിസ്മരിക്കരുത്’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് നിറയൊഴിച്ചത്

തുര്‍ക്കിയിലെ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേ കാര്‍ലോവയെ വെടിവച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ എപി ന്യൂസ് പുറത്തുവിട്ടു. ഒരു ആര്‍ട്ട് ഗ്യാലറിയില്‍ തുര്‍ക്കിയിലെ പോലീസ് ഉദ്യോഗസ്ഥനാണ് നിറയൊഴിച്ചതെന്ന് സ്ഥിരീകരിച്ചു. അലെപ്പോയിലെ മനുഷ്യക്കുരുതിയാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് കരുതുന്നത്. അക്രമി ‘ആള്ളാഹു അക്ബര്‍, ആലപ്പോയെ  വിസ്മരിക്കരുത്, സിറിയയെ വിസ്മരിക്കരുത്’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞാണ് നിറയൊഴിച്ചത്. അക്രമിയെ പോലീസ് വെടിവച്ചുകൊന്നുവെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്ത വന്നിട്ടുണ്ട്.
russia-vi
കഴിഞ്ഞ ദിവസങ്ങളില്‍ സിറിയയില്‍ റഷ്യയുടെ ഇടപെടലുകളും ആക്രമണങ്ങളും കടുപ്പിച്ചിരുന്നു. ഇതായിരിക്കാം അക്രമിയെ ചൊടിപ്പിച്ചതിന് കാരണം. സംഭവസ്ഥലത്തുണ്ടായിരുന്ന എപി ന്യൂസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ അക്രമി വെടിവയ്പ് നടത്തിയ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/gxUp5y

Leave a Reply

Your email address will not be published. Required fields are marked *

×